മൃതദേഹം ഇനി കീറിമുറിക്കില്ല ; ഡല്‍ഹി എയിംസില്‍ വെര്‍ച്വല്‍ ഓട്ടോപ്‌സി ആരംഭിച്ചു : അറിയേണ്ടതെല്ലാം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

മൃതദേഹം ഇനി കീറിമുറിക്കില്ല ; ഡല്‍ഹി എയിംസില്‍ വെര്‍ച്വല്‍ ഓട്ടോപ്‌സി ആരംഭിച്ചു : അറിയേണ്ടതെല്ലാം

മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന ആധുനിക രീതിയായ വെര്‍ച്വല്‍ ഓട്ടോപ്‌സി ഇനി ഇന്ത്യയിലും. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) വെര്‍ച്വല്‍ ഓട്ടോപ്‌സി നടത്തി. ഇതോടെ തെക്കു കിഴക്കന്‍ ഏഷ്യയില്‍ വെര്‍ച്വല്‍ ഓട്ടോപ്‌സി നടത്തുന്ന ആദ്യത്തെ ആശുപത്രിയായി ഡല്‍ഹി എയിംസ്. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

പരമ്ബരാഗത പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നും വേറിട്ട് വെര്‍ച്വല്‍ ഓട്ടോപ്‌സി മികച്ച റിസള്‍ട്ട് നല്‍കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. മൃതദേഹത്തിനെ മാന്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന രീതികൂടിയാണിതെന്ന് എയിംസ് ഫോറന്‍സിക് വിഭാഗം മേധാവി സുധീര്‍ ഗുപ്ത പറഞ്ഞു.മൃതദേഹം കീറിമുറിയ്‌ക്കേണ്ട ആവശ്യമില്ല എന്നതാണ് വെര്‍ച്വല്‍ ഓട്ടോപ്‌സിയുടെ പ്രത്യേകത. മാഗ്നെറ്റിക് റെസൊണന്‍സ് ഇമേജിംഗ് (എംആര്‍ഐ) അല്ലെങ്കില്‍ ഡിജിറ്റല്‍ കമ്ബ്യൂട്ടറൈസ്ഡ് ടോമോഗ്രഫി (സിടി) സ്‌കാനുകളിലൂടെ മരണകാരണം നിര്‍ണയിക്കാനും മൃതദേഹത്തില്‍ സംഭവിച്ചിരിക്കുന്ന എല്ലാവിധ കാര്യങ്ങളും അതിവേഗം മനസിലാക്കാനും സാധിക്കും. ശരീരത്തിലെ അവയവങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും വ്യക്തമായ ഫലം നല്‍കുകയും ചെയ്യും. ഒന്നിലധികം പ്രാവശ്യം പരിശോധന നടത്താനും സാധിക്കും.

സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായ വെര്‍ച്വല്‍ ഓട്ടോപ്‌സി ചെയ്യാന്‍ കുറച്ച്‌ സമയം മാത്രമെ എടുക്കൂ എന്നതാണ് ഇതിന്റെ പ്രത്യേകത. ആറ് മണിക്കൂറാണ് സാധാരണ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ വേണ്ടിവരിക. എന്നാല്‍ വെര്‍ച്വല്‍ ഓട്ടോപ്‌സിയിലൂടെ ഒരു മണിക്കൂറിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

നൂതന സാങ്കേതിക വിദ്യകളായ സ്‌കാനിങ്, ഇമേജിങ് എന്നിവയിലൂടെയാണ് മരണകാരണം കണ്ടെത്തുക. സിടി സ്‌കാന്‍ യന്ത്രത്തില്‍ മൃതദേഹം കിടത്തുന്നതിലൂടെ 25,000 ത്തോളം ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ശരീരത്തില്‍ സംഭവിച്ച എല്ലാ മുറിവുകളുടെയും ചതവുകളുടെയും ചിത്രങ്ങളാണ് ലഭിക്കുക. കോശങ്ങള്‍ക്കും ആന്തരിക അവയവങ്ങള്‍ക്കും സംഭവിച്ച തകരാറുകള്‍ അതിവേഗം തിരിച്ചറിഞ്ഞ് റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും. അമേരിക്ക, ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ വെര്‍ച്വല്‍ ഓട്ടോപ്സി നേരത്തെ ആരംഭിച്ചിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog