ബംഗാളില്‍ പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച്‌ ഏഴ് വയസ്സുകാരന്‍ മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

ബംഗാളില്‍ പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച്‌ ഏഴ് വയസ്സുകാരന്‍ മരിച്ചു

ബംഗാളിലെ ബര്‍ദ്വാനില്‍ പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച്‌ ഏഴ് വയസ്സുകാരന്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സുഭാസ്പള്ളി ഏരിയയിലായിരുന്നു സംഭവം. സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ സമീപ വാസികളാണ് കുട്ടികളെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷെയ്ഖ് അഫ്രോസ് എന്ന കുട്ടി മരിച്ചു. സംഭവത്തെക്കുറിച്ച്‌ ബോംബ് സ്‌ക്വാഡ് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog