മലക്കം മറിഞ്ഞ് വിജയന്‍ തോമസ്: രാജി പിന്‍വലിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: നേമത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതിന്റെ പേരില്‍ കെ.പി.സി.സി ജനറല്‍സെക്രട്ടറി സ്ഥാനം രാജിവച്ച്‌ കലാപമുയര്‍ത്തിയ കെ.ടി.ഡി.സി മുന്‍ ചെയര്‍മാന്‍ വിജയന്‍ തോമസ്, നേരമിരുട്ടി വെളുത്തതോടെ നിലപാട് മാറ്റി. കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം ഇന്നലെ പ്രഖ്യാപിച്ചു. നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മലക്കം മറിച്ചില്‍. പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ രാജി പ്രഖ്യാപിക്കാന്‍ ഇന്നലെ നിശ്ചയിച്ച വാര്‍ത്താസമ്മേളനം അവസാനനിമിഷം മാറ്റിവയ്‌ക്കുകയായിരുന്നു.

പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തതായും കോണ്‍ഗ്രസിന്റെ വിജയത്തിന് സംസ്ഥാനമാകെ യാത്ര ചെയ്യുമെന്നും വിജയന്‍ തോമസ് അറിയിച്ചു.കെ.പി.സി.സി ജനറല്‍സെക്രട്ടറി സ്ഥാനത്ത് നിന്നുള്ളരാജി ആഭ്യന്തര ജനാധിപത്യത്തിന്റെ ഭാഗമാണ്. രാജിയെ സി.പി.എം സൈബര്‍ പോരാളികള്‍ ബി.ജെ.പിയിലേക്കുള്ള യാത്രയായി പ്രചരിപ്പിച്ചത് ലജ്ജാവഹവും ജനാധിപത്യ മര്യാദയില്ലാത്തതുമാണ്. ബി.ജെ.പിയും സി.പി.എമ്മുമാണ് തന്റെ മുഖ്യശത്രുക്കള്‍. അവര്‍ ഇരുവരും ഒരേ തൂവല്‍പക്ഷികളാണ്. തന്റെ ആവശ്യങ്ങള്‍ നേതൃത്വം ശ്രദ്ധാപൂര്‍വം കേട്ടുവെന്നും വിജയന്‍ തോമസ് വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha