മുല്ലപ്പള്ളിക്കായി സുധാകരന്റെ 'കഠിന' ശ്രമം ; സ്ഥാനം ഒഴിഞ്ഞ്‌ ഒരു മത്സരത്തിനുമില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

മുല്ലപ്പള്ളിക്കായി സുധാകരന്റെ 'കഠിന' ശ്രമം ; സ്ഥാനം ഒഴിഞ്ഞ്‌ ഒരു മത്സരത്തിനുമില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി

കണ്ണൂര്‍
കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാന്‍ വീണ്ടും ശ്രമം. ഹൈക്കമാന്റോ മുല്ലപ്പള്ളിതന്നെയോ മത്സരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെങ്കിലും മത്സരിപ്പിക്കാനുള്ള നീക്കമുണ്ട്.

കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനാണ് ഈ നീക്കത്തിനു പിന്നിലെന്ന് പറയുന്നു. മുല്ലപ്പള്ളി തെരഞ്ഞെടുപ്പിനിറങ്ങിയാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം കൈക്കലാക്കാമെന്ന ഉന്നമാണ് സുധാകരന്.

നേരത്തേ കണ്ണൂരില്‍ മുല്ലപ്പള്ളിയുടെ പേര് ഉയര്‍ന്നപ്പോള്‍ പ്രാദേശിക നേതൃത്വം ഇടഞ്ഞിരുന്നു. ഇപ്പോള്‍ അവരെയും സുധാകരന്‍ ഒതുക്കിയതായി പറയുന്നു. എന്നാല്‍, പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ഒരു മത്സരത്തിനുമില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി.മത്സരിക്കാനിറങ്ങിയാലും പ്രസിഡന്റ് പദം ഒഴിയേണ്ടെന്ന് കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും പറഞ്ഞിട്ടുണ്ട്. എന്നാലും, പരീക്ഷിക്കാനില്ലെന്ന് മുല്ലപ്പള്ളി. എങ്കിലും സുധാകരന്‍ ശ്രമം തുടരുകയാണെന്നാണ് അറിയുന്നത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog