സ്‌കൗട്ട്,ഗൈഡ് അധ്യാപകര്‍ക്കുള്ള പുരസ്‌കാരം
കണ്ണൂരാൻ വാർത്ത
കേളകം:2019 -20 വര്‍ഷത്തെ  മികച്ച സ്‌കൗട്ട്, ഗൈഡ് അധ്യാപകര്‍ക്ക് തലശ്ശേരി ജില്ലാ അസോസിയേഷന്‍ നല്‍കുന്ന  കെ.പി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ & എന്‍. ഒ .റോസമ്മ ടീച്ചര്‍ മെമ്മോറിയല്‍ പുരസ്‌കാരം ( ഹയര്‍ സെക്കണ്ടറി വിഭാഗം )കേളകം സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സ്‌കൗട്ട് മാസ്റ്റര്‍ കെ.വി.ബിജു,  ഗൈഡ് ക്യാപ്റ്റന്‍  സ്മിത കേളോത്തും നേടി. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് ബഹുമതി ലഭിച്ചത്.മട്ടന്നൂരില്‍ വച്ചു നടന്ന ചടങ്ങില്‍ വച്ചാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. സ്‌കൗട്ട്&ഗൈഡ്‌സ് സ്ഥാപക ദിനത്തോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തില്‍ ജില്ലയില്‍ നിന്ന് രണ്ടാം സ്ഥാനം നേടിയ ഗൈഡ് സ്‌നേഹ മരിയ ജോസിനുള്ള പുരസ്‌കാരവും ചടങ്ങില്‍ വച്ച് നല്‍കി. 2020 വര്‍ഷത്തെ മികച്ച സാമൂഹ്യ സേവന പ്രവര്‍ത്തനത്തിനുള്ള സി.എം.ഷീല്‍ഡ് പുരസ്‌കാരത്തിന് ജില്ലാ തലത്തില്‍ സ്‌കൗട്ട്, ഗൈഡ് വിഭാഗങ്ങള്‍ ഒന്നാം സ്ഥാനം കേളകം സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ നേടിയിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത