മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പൊതുയോഗത്തിന് കണ്ണൂരിൽ എത്തും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 28 March 2021

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പൊതുയോഗത്തിന് കണ്ണൂരിൽ എത്തും

കണ്ണൂർ > തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച‌ കണ്ണൂരിൽ. ധർമടം മണ്ഡലത്തിൽ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കിയാണ്‌ മുഖ്യമന്ത്രി മറ്റ്‌ ജില്ലകളിൽ പര്യടനത്തിനിറങ്ങിയത്‌. കേരളത്തിലെമ്പാടും എൽഡിഎഫ്‌ അനുകൂല തരംഗം സൃഷ്ടിച്ചാണ്‌ പിണറായിയുടെ പര്യടനം‌.   സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്‌ മുതൽ ധർമടം മണ്ഡലത്തിൽ അമ്പതോളം ബഹുജന കൂട്ടായ്‌മകളിലാണ്‌ പിണറായി പങ്കെടുത്തത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ക്ഷേമ പദ്ധതികളും സമാനതകളില്ലാത്ത വികസനവും, പ്രതിസന്ധി ഘട്ടങ്ങളിലും വികസന വിഷയങ്ങളിലും യുഡിഎഫ്‌ നാടിനോട്‌  ചെയ്‌തതുമല്ലാം പതിനായിരങ്ങളോടാണ്‌ മുഖ്യമന്ത്രി‌ സംവദിച്ചത്‌. മറ്റ്‌ ജില്ലകളിലെ പരിപാടികളിലെ അഭൂതപൂർവമായ ജനപങ്കാളിത്തത്തിലൂടെ കേരള ജനത എൽഡിഎഫിന്‌ ഐക്യദാർഢ്യവുമായെത്തി. തുടർഭരണത്തിന്റെ പ്രഖ്യാപനമാവുകയായിരുന്നു അദ്ദേഹം പങ്കെടുത്ത ഓരോ റാലികളും. 29ന്‌ കണ്ണൂരിൽ അഞ്ച്‌ പരിപാടികളിൽ പിണറായി പങ്കെടുക്കും.   ഇരിട്ടി, പാനൂർ ടൗൺ, കണ്ണൂർ സിറ്റി, പുതിയതെരു, തളിപ്പറമ്പ്‌ ടൗൺ എന്നിവിടങ്ങളിൽ സംസാരിക്കും. 30ന്‌ കാസർകോട്‌ ജില്ലയിലെ പര്യടനശേഷം വൈകിട്ട്‌ പയ്യന്നൂരിലെ എൽഡിഎഫ്‌ പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും. 31 മുതൽ ധർമടം മണ്ഡലത്തിൽ അദ്ദേഹം പര്യടനം നടത്തും. നാലുവരെ പര്യടനത്തിനൊപ്പം വിവിധ പരിപാടികളിലും പങ്കെടുക്കും. നാലിന്‌ പകൽ രണ്ടുമുതൽ മണ്ഡലത്തിൽ റോഡ്‌ ഷോയുമുണ്ടാകും. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog