എം .എം. ഹസ്സന്‍ ഭൂരിപക്ഷം പിന്നീട് പറയാം; യു .ഡി .എഫിന് ഭരണം ഉറപ്പാണെന്ന് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

എം .എം. ഹസ്സന്‍ ഭൂരിപക്ഷം പിന്നീട് പറയാം; യു .ഡി .എഫിന് ഭരണം ഉറപ്പാണെന്ന്

കാസര്‍കോട് : യു .ഡി. എഫ് നല്ല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് ഉറപ്പാണെന്ന് കണ്‍വീനര്‍ എം.എം.ഹസന്‍. എന്നാല്‍ എത്ര സീറ്റ് കിട്ടുമെന്ന് പറയാന്‍ കൊട്ടിക്കലാശം കഴിഞ്ഞ ശേഷമുള്ള അവലോകനം കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ് പഞ്ചസഭ പരിപാടിയില്‍ സംബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി പി എം -ബി ജെ പി ഡീല്‍ സംസ്ഥാനത്ത് ഉറപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി ഗഡ്‌ഗരിയും ചേര്‍ന്നാണ് വോട്ട് കച്ചവടം ഉറപ്പിച്ചത്. കേരളത്തിലെ പത്തുസീറ്റില്‍ ബി ജെ പിയെ ജയിപ്പിക്കാം എന്നാണ് കരാര്‍. അതിന് പകരമായാണ് മൂന്ന് സി. പി .എം സിറ്റിംഗ് സീറ്റുകളിലെ എന്‍. ഡി. എ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയത്ബി .ജെ. പി നേതാക്കള്‍ മത്സരിക്കുന്ന തലശേരി, ഗുരുവായൂര്‍ മണ്ഡലത്തിലെ പത്രിക തള്ളിയത് കൈയ്യബദ്ധം കൊണ്ടാണെന്ന് ആരും വിശ്വസിക്കില്ല. ഒത്തുകളിയുടെ ഭാഗമായി സംഭവിച്ചതാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ഭരണം ഉറപ്പാണെന്ന് ആവര്‍ത്തിച്ച്‌ പറയുന്നത് ഈ ഡീലിന്റെ ബലത്തിലാണ്. കോടികളുടെ പരസ്യം നല്‍കിയാണ് മാദ്ധ്യമങ്ങളെ കൊണ്ട് അനുകൂല സര്‍വ്വേ നടത്തിച്ചുവെന്നും ഹസന്‍ ആരോപിച്ചു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ പുറത്തുവന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ധാര്‍മ്മികത ഉണ്ടെങ്കില്‍ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആ പദവി രാജിവെക്കണം.പ്രമുഖരായ ഒട്ടേറെപ്പേര്‍ അലങ്കരിച്ച ആ സ്ഥാനത്ത് ആരോപണ വിധേയന്‍ തുടരുന്നത് ജനാധിപത്യത്തിന് തന്നെ കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രി സി ടി അഹമ്മദലി , ഡി സി സി പ്രസിഡന്റ് ഹക്കിം കുന്നില്‍, യു എസ് ബാലന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog