ഈ ഓട്ടോക്കാരൊക്കെ എന്ത് ഭാവിച്ചാണ് ഓടിക്കുന്നത് ? മറ്റുള്ളവരെ കൊല്ലാനാണോ രാവിലെ ഓട്ടോയും എടുത്തോണ്ട് ഇറങ്ങുന്നത് ?

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂരിലെ ഇരിക്കൂർ ചാലോട് നടന്ന അപകടത്തിന്റെ ദൃശ്യമാണ് ഇപ്പോൾ വൈറലാകുന്നത്. വിഡിയോ കണ്ടാൽ വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതാണ് എന്നാകും പെട്ടെന്ന് ആളുകൾ ചിന്തിക്കുക.

എന്നാൽ ദൃശ്യങ്ങളിൽ നിന്നാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്നു മനസിലാകും. റോഡിൽ യൂടേൺ എടുക്കുന്ന ഓട്ടോറിക്ഷ കാർ വരുന്നത് ശ്രദ്ധിക്കാതിരുന്നതാണ് അപകടകാരണം.

മറ്റു വാഹനങ്ങള്‍ക്ക് അപകടമുണ്ടാകാതിരിക്കാൻ വെട്ടിച്ച് മാറ്റി കാർ ഡ്രൈവർ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പലപ്പോഴും വാഹനാപകടങ്ങളിലെ പ്രധാന തെളിവാണ്.
പലപ്പോഴും അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ കാണുമ്പോഴായിരിക്കും കുറ്റക്കാരൻ ആരാണെന്ന് മനസിലാകുക. അത്തരത്തിൽ കണ്ണൂരിലെ ഇരിക്കൂർ ചാലോട് നടന്ന അപകടത്തിന്റെ ദൃശ്യമാണ് ഇത്.
ഓട്ടോ ചേട്ടൻമാരുടെ ശ്രദ്ധക്ക് !
ഓട്ടോറിക്ഷകൾ (3 ചക്രവാഹനങ്ങള്‍) ഓടിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതും പരിപാലിക്കേണ്ടതുമായ നിയമങ്ങളും, വസ്തുതകളും
(കേരള പൊലീസ് നിർദ്ദേശങ്ങള്‍‌)
പെട്ടെന്നുള്ള ഇടം വലം തിരിയലുകളും യു ടേൺ എടുക്കലുകളും ഒഴിവാക്കുക. അമിതവേഗത്തില്‍ മറ്റു വാഹനങ്ങളെ മറികടക്കാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്നത്.
റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക.

വലതുവശത്തുകൂടി മാത്രം മറ്റുവാഹനങ്ങളെ മറികടക്കുക. ഇന്‍ഡിക്കേറ്റര്‍ അനാവശ്യമായി പ്രവർത്തിപ്പിച്ചു വണ്ടി ഓടിക്കാതിരിക്കുക. വശങ്ങളിലേക്ക് തിരിയുമ്പോഴും മറ്റു വാഹനങ്ങളെ മറികടക്കുന്നതിനോ, നിര്‍ത്തുന്നതിനോ ശ്രമിക്കുന്നതിന് അൽപം മുൻപും സിഗ്നലുകൾ‌ ഇടാൻ ശ്രമിക്കുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha