ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകള്‍ മരവിപ്പിക്കണം; ചെന്നിത്തല ഹൈക്കോടതിയില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകള്‍ മരവിപ്പിക്കണം; ചെന്നിത്തല ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാനത്തെ ഇരട്ട വോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകള്‍ മരവിപ്പിക്കണമെന്നും അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്.

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് വരുത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന് അഞ്ച് വട്ടം കത്ത് അയച്ചിട്ടും വിഷയത്തില്‍ തുടര്‍നടപടി ഉണ്ടായില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് 1,09,693 ഇരട്ട വോട്ടുകള്‍ വോട്ടര്‍ പട്ടികയിലുണ്ടെന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂറില്‍ 537 പേര്‍ക്കും അഴീക്കോട് 711 പേര്‍ക്കും ഇരട്ടവോട്ടുകളുണ്ട്. ഒരു മണ്ഡലത്തില്‍ വോട്ടും തിരിച്ചറിയല്‍ കാര്‍ഡുമുള്ളവര്‍ക്ക് മറ്റു മണ്ഡലത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും വോട്ടുമുണ്ട്.

ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ 537 ഇരട്ടവോട്ടുകളുണ്ട്. കല്യാശേരി 91, തളിപ്പറമ്ബേ 242, അഴീക്കോട് 47, കണ്ണൂര്‍ 30, പയ്യന്നൂര്‍ 127 എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്കാണ് ഇരിക്കൂറിലും വോട്ടുള്ളത്. അഴീക്കോട് മണ്ഡലത്തില്‍ 711 പേര്‍ക്കാണ് ഇരട്ടവോട്ടുകളുള്ളത്. പയ്യന്നൂര്‍ 44, കല്യാശേരി 124, തളിപ്പറമ്ബ് 204, ഇരിക്കൂര്‍ 54, കണ്ണൂര്‍ 287 പേര്‍ക്ക് ഇരട്ട വോട്ടുണ്ട്.

കൂടാതെ ചേര്‍ത്തല, കുണ്ടറയടക്കം നിരവധി മണ്ഡലങ്ങളിലും ഇരട്ടവോട്ടുണ്ട്. ചേര്‍ത്തല മണ്ഡലത്തില്‍ 1,215 വോട്ടുകള്‍ മറ്റു മണ്ഡലത്തിലുള്ളവരുടെതാണ്. പൂഞ്ഞാര്‍ 104, അരൂര്‍ 729, അമ്ബലപ്പുഴ എന്നിവിടങ്ങളിലെ വോട്ടര്‍മാരാണ് ചേര്‍ത്തലയിലുമുള്ളത്. കുണ്ടറയില്‍ 387 വോട്ടുകള്‍ മറ്റു മണ്ഡലങ്ങളിലുള്ളവരുടെതാണ്. പുനലൂര്‍ 89, ചടയമംഗലം 80, കൊല്ലം 218 എന്നിവിടങ്ങളിലെ വോട്ടര്‍മാരാണ് കുണ്ടറയിലുമുള്ളത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog