വെറും പ്രഖ്യാപനമായി ഒതുങ്ങുമെന്ന് പലരും പരിഹസിച്ചു; മലയോര ഹൈവേ പദ്ധതി അതിവേഗം മുന്നോട്ടെന്ന് സിപിഎം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: മലയോര ഹൈവേ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതു വെറും പ്രഖ്യാപനമായി ഒതുങ്ങുമെന്ന് പലരും പരിഹാസപൂര്‍വം പ്രവചിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ബൃഹദ് പദ്ധതി അതിവേഗം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം. 3500 കോടി രൂപയുടെ ഈ പദ്ധതി സംസ്ഥാനത്തെ മലയോര പ്രദേശങ്ങളെ മുഴുവന്‍ ബന്ധിപ്പിക്കും. അതിലൂടെ മലയോര മേഖലകളിലും അത്യാധുനികമായി നിര്‍മ്മിച്ച റോഡുകള്‍ എന്ന സ്വപ്നമാണ് യാത്ഥാര്‍ഥ്യമാകുന്നതെന്ന് സിപിഎം ഔദ്യോഗി്ക ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം.

മലയോര ഹൈവേ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതു വെറും പ്രഖ്യാപനമായി ഒതുങ്ങുമെന്ന് പലരും പരിഹാസപൂര്‍വം പ്രവചിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ഈ ബൃഹദ് പദ്ധതി അതിവേഗം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഹൈവേയുടെ തുടക്കമായ നന്ദാരപദവ് മുതല്‍ ചേവാര്‍ വരെയുളള ഭാഗവും, കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള ഭാഗവും പുനലൂര്‍ കെഎസ്‌ആര്‍ടിസി ജങ്ഷന്‍ മുതല്‍ ചല്ലിമുക്ക് വരെയുള്ള ഭാഗവും ഇതിനോടകം നാടിന് സമര്‍പ്പിച്ചുകഴിഞ്ഞു.

ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല; പിസി ചാക്കോ ഇല്ലാത്ത കാര്യം പറയുന്നു എന്ന് കെ സുധാകരന്‍

കാസര്‍കോഡ് ജില്ലയില്‍ നന്ദാരപ്പദവ് മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ ആകെ 1251 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് മലയോര ഹൈവേ പദ്ധതി. 3500 കോടി രൂപയുടെ ഈ പദ്ധതി സംസ്ഥാനത്തെ മലയോര പ്രദേശങ്ങളെ മുഴുവന്‍ ബന്ധിപ്പിക്കും. അതിലൂടെ മലയോര മേഖലകളിലും അത്യാധുനികമായി നിര്‍മ്മിച്ച റോഡുകള്‍ എന്ന സ്വപ്നമാണ് യാത്ഥാര്‍ഥ്യമാകുന്നത്.

ആ നഗ്നസത്യം കിടിലന്‍ ഫിറോസ് വെളിപ്പെടുത്തി; പിന്നാലെ സന്ധ്യയുടെ തഗ് മറുപടി; പൊളിച്ചെന്ന് അശ്വതി

ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

ജനങ്ങളോടുള്ള വാക്ക് പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഈ സര്‍ക്കാരിനു സാധിക്കുന്നു എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന് വലിയ സംതൃപ്തി നല്‍കുന്ന ഒന്നാണ്. അതിലെല്ലാമുപരി സംസ്ഥാനത്തിന്റെ ഗതാഗത വികസനത്തിനും വ്യാവസായിക-വാണിജ്യ പുരോഗതിയ്ക്കും പുതിയ ഊര്‍ജ്ജം പകരാന്‍ കെല്പുള്ള ഒരു പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നത് നമ്മുടെ നാടിനാകെ സന്തോഷം പകരുന്ന കാര്യമാണ്.

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും, ബിജെപി സഖ്യം അധികാരത്തിലേക്ക്, ഏഷ്യാനെറ്റ്-സിഫോര്‍ സര്‍വ്വേ

ഇന്ത്യയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ സൌദി: എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ, സമയം തെളിഞ്ഞ് അമേരിക്ക

ബിജെപിക്ക് മത്സരിക്കാന്‍ ആളെ കൊടുക്കുകയാണ് കേരളത്തിലെ സിപിഎം; സ്വന്തം അണികളെ വഞ്ചിക്കുകയാണെന്ന് ചെന്നിത്തല

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha