സംഗീതസംവിധായകന്‍ മനു രമേശന്റെ ഭാര്യ ഉമ അന്തരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 17 March 2021

സംഗീതസംവിധായകന്‍ മനു രമേശന്റെ ഭാര്യ ഉമ അന്തരിച്ചു

സംഗീതസംവിധായകന്‍ മനു രമേശന്റെ ഭാര്യ ഉമ (35) അന്തരിച്ചു. തലവേദനയെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകുന്ന വഴിയായിരുന്നു അന്ത്യം. മരണശേഷം നടത്തിയ കോവിഡ് പരിശോധനയുടെ ഫലം നെ​ഗറ്റീവ് ആണ്.

അധ്യാപികയായിരുന്നു ഉമയ്ക്ക് ഈയടുത്ത് ഡോക്ടറേറ്റ് ലഭിച്ചിരുന്നു. എറണാകുളം പേരണ്ടൂര്‍ ആണ് ഇവര്‍ താമസിച്ചിരുന്നത്. മനുവിനും ഉമയ്ക്കും അഞ്ചു വയസ്സുള്ള ഒരു മകളുണ്ട്.

'ഗുലുമാല്‍ ദ് എസ്കേപ്', 'പ്ലസ് ടു', 'അയാള്‍ ഞാനല്ല' എന്നീ ചിത്രങ്ങളിലെ സം​ഗീത സം‌വിധാനത്തിലൂടെ ശ്രദ്ധനേടിയ സംഗീതസംവിധായകനാണ് മനു രമേശന്‍.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog