പുറത്തിറങ്ങി അല്‍പ്പസമയത്തിനകം എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് വീഡിയോ സോഷ്യല്‍ മീഡീയയില്‍ വൈറല്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

പുറത്തിറങ്ങി അല്‍പ്പസമയത്തിനകം എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് വീഡിയോ സോഷ്യല്‍ മീഡീയയില്‍ വൈറല്‍


പുറത്തിറങ്ങി അല്‍പ്പസമയത്തിനകം എം ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് വീഡിയോ സോഷ്യല്‍ മീഡീയയില്‍ വൈറല്‍ ആവുന്നു. തൃത്താല മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാനുള്ള മുന്‍ എം.പി എംബി രാജേഷിന്റെ പോരാട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

എം.ബി. രാജേഷിനെ സി.പി.എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ പോരാട്ടം മുറുകുകയാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട് മികച്ച ജനസമ്മതി നേടിയ വ്യക്തിയാണ് എം.ബി. രാജേഷ്.

പാലക്കാട് കോച്ച്‌ ഫാക്ടറിക്കായി രാജേഷ് നടത്തിയ ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ദ്ധിപ്പിച്ചു.
എം.പി.വീരേന്ദ്രകുമാറിനെയാണ് 1 ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. അന്ന് മണ്ഡലത്തിലൂടനീളം എം ബി രാജേഷിലൂടെ എല്‍ഡിഎഫ് മുന്നേറ്റം കാഴ്ചവച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog