ഒല ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഓണ്‍ലൈന്‍ ടാക്സി സേവനദതാക്കളായ ഓല ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് കടക്കുകയാണെന്നു കഴിഞ്ഞ വര്‍ഷം മുതല്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഒല ഇലക്‌ട്രിക്ക് എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 മെയ് മാസത്തില്‍ ഓല ഇലക്‌ട്രിക് ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള എറ്റെര്‍ഗോയെ ഏറ്റെടുത്തിരുന്നു. എറ്റര്‍ഗോ ആപ്പ്‌സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഒലയുടെ ആദ്യ സ്‌കൂട്ടര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ആദ്യ ഔദ്യോഗിക ചിത്രങ്ങളില്‍ ഈ സാമ്യം പ്രകടമാണ്ഫ്യൂച്ചറിസ്റ്റിക് ബോഡി പാനലുകള്‍ ലഭിച്ചിരിക്കുന്നു. ഇരട്ട ഹെഡ്ലാംപുകള്‍, താഴ്ത്തി സ്ഥാപിച്ച ടേണ്‍ സിഗ്‌നലുകള്‍ എന്നിവ കാണാന്‍ കഴിയും. കറുത്ത അലോയ് വീലുകള്‍, റാപ്പ്‌എറൗണ്ട് എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍, കറുത്ത ഗ്രാബ് റെയിലുകള്‍ എന്നിവയും ലഭിച്ചു.

എറ്റര്‍ഗോ ആപ്പ്‌സ്‌കൂട്ടറിന്റെ അതേ അണ്ടര്‍പിന്നിംഗ്‌സ് ലഭിക്കും. ഉയര്‍ന്ന ഊര്‍ജ സാന്ദ്രതയുള്ള ബാറ്ററികള്‍ സ്വാപ്പ് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 240 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഒല ഇലക്‌ട്രിക് സ്‌കൂട്ടറിന് വെറും 3.9 സെക്കന്‍ഡ് മതിയാകും. 4ജി സപ്പോര്‍ട്ട്, ബ്ലൂടൂത്ത്, വൈഫൈ, നാവിഗേഷന്‍, ഒടിആര്‍ അപ്ഡേറ്റുകള്‍, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ സവിശേഷതകളോടെ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ടെലിസ്‌കോപിക് സിംഗിള്‍ ഷോക്ക് ഹെഡ്സ്റ്റോക്കും തിരശ്ചീനമായി സ്ഥാപിച്ച ഷോക്ക് അബ്‌സോര്‍ബറും സസ്പെന്‍ഷന്‍ നിര്‍വഹിക്കും. മുന്നില്‍ 200 എംഎം ഡിസ്‌ക്കും പിന്നില്‍ 180 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും.

ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യത്ത് വില്‍പനയ്ക്കുള്ള പെട്രോള്‍ സ്‍കൂട്ടറുകളുമായുള്ള താരതമ്യം ചെയ്യുമ്ബോള്‍ തികച്ചും മത്സരക്ഷമമായ വിലകളില്‍ ഇ സ്‍കൂട്ടര്‍ വിപണിയിലെത്തിക്കാനാണ് കമ്ബനിയുടെ ശ്രമം. ആദ്യ വര്‍ഷത്തില്‍ ഒരു ദശലക്ഷം ഇ-സ്‍കൂട്ടറുകളുടെ വില്‍പ്പനയാണ് ഓല ശ്രമിക്കുന്നതെന്നാണ് കമ്ബനിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വാഹനങ്ങളുടെ പ്രാരംഭ ബാച്ചുകള്‍ നെതര്‍ലാന്‍ഡിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് നീക്കം. പ്രാദേശിക ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിറവേറ്റുന്നതിന് ഇന്ത്യയില്‍ ഒരു സൗകര്യം ഒരുക്കാന്‍ നീക്കമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ ഇത് പ്രാവര്‍ത്തികമാക്കാനാണ് കമ്ബനിയുടെ നീക്കം. ഏകദേശം രണ്ടു ദശലക്ഷം യൂണിറ്റ് വാര്‍ഷിക ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇ-സ്‍കൂട്ടര്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് കമ്ബനി.

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ 500 ഏക്കറിലാണ് ലോകത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് ഇരുചക്ര വാഹന പ്ലാന്റ് സ്ഥാപിക്കുന്നത്. ഈ മെഗാഫാക്റ്ററിയിലാണ് ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കുന്നത്. പ്രതിവര്‍ഷം ഇരുപത് ലക്ഷം യൂണിറ്റ് ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതായിരിക്കും മെഗാഫാക്റ്ററി. ആഭ്യന്തര വിപണിയിലെ വില്‍പ്പന കൂടാതെ ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക വിപണികളിലേക്ക് കയറ്റുമതി ചെയ്യും. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ ആദ്യ ഘട്ടം പ്രവര്‍ത്തനസജ്ജമാകുമ്ബോള്‍ പ്രതിവര്‍ഷം ഇരുപത് ലക്ഷം യൂണിറ്റ് സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ടാകും. 2022 ഓടെ മെഗാഫാക്റ്ററിയുടെ ആകെ ശേഷി ഒരു കോടി യൂണിറ്റായി വിപുലീകരിക്കും. മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍, ഓരോ രണ്ട് സെക്കന്‍ഡിലും ഒരു സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ് ഒല കണക്കുകൂട്ടുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha