യുവതി തൊട്ടില്‍ക്കയറില്‍ തൂങ്ങിമരിച്ച നിലയില്‍; പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

യുവതി തൊട്ടില്‍ക്കയറില്‍ തൂങ്ങിമരിച്ച നിലയില്‍; പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി

പാലക്കാട്: കഞ്ചിക്കോട് കുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ തൂങ്ങിമരിച്ച നിലയില്‍ അമ്മയെ കണ്ടെത്തി. ഇവരുടെ ശരീരം താഴെയിറക്കി ആംബുലന്‍സിനായി കാത്തിരിക്കവേ ഇതേ കയറില്‍ കുഞ്ഞിന്റെ അച്ഛനും ജീവനൊടുക്കി. എലപ്പുള്ളി പി.കെ. ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് മരിച്ചത്.

നേതാജി നഗറില്‍ വാടകവീട്ടിലാണ് ഇരുവരും മകളുമൊത്ത് താമസിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം. ദൃശ്യ തൂങ്ങിമരിച്ചത് കണ്ട് മനുപ്രസാദ് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ചുകൊണ്ട് താഴേക്ക് വരികയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

തുടര്‍ന്ന്, ആളുകള്‍ ഓടിക്കൂടി ദൃശ്യയെ കുരുക്ക് മാറ്റി താഴെക്കിടത്തി.ആംബുലന്‍സ് വരുന്നതിനായി എല്ലാവരും താഴെ വന്ന സമയത്ത് മനുപ്രസാദ് വാതില്‍ അകത്തുനിന്നും അടച്ച്‌ അതേ കയറുപയോഗിച്ച്‌ തൂങ്ങുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
അഗ്‌നിരക്ഷാസേനയെത്തി അകത്ത് കടന്നാണ് രണ്ടുപേരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
മനുപ്രസാദിന് വര്‍ക് ഷോപ്പിലാണ് ജോലി. കുടുംബവഴക്കാണ് മരണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കസബ പോലീസ് കേസെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog