'രണ്ട് മാസത്തെ പെന്‍ഷന്‍ തുക വിഷുവിന് മുന്‍പ് അര്‍ഹരുടെ കൈയ്യിലെത്തിക്കും'; ധനമന്ത്രി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാര്‍ച്ച്‌ മാസത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനും വിഷുവിന് മുന്‍പ് നല്‍കാന്‍ തീരുമാനിച്ച ഏപ്രിലിലെ പെന്‍ഷനും ചേര്‍ത്ത് 3100 രൂപ മാര്‍ച്ച്‌ മാസം അവസാനം തന്നെ അര്‍ഹരായവരുടെ കൈകളിലെത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വിഷു, ഈസ്റ്റര്‍ എന്നിവ കൂടാതെ അടുത്ത മാസം ആദ്യത്തെ അവധി ദിവസങ്ങളും പരിഗണിച്ചാണ് തീരുമാനം. ഇതിനായി ധനവകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥരുടെ ഒരു യോഗം ഇന്നു വിളിച്ചു ചേര്‍ത്തു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും തോമസ് ഐസക്ക് അറിയിച്ചു. മുന്‍പ് ട്രഷറികളിലുണ്ടായ സാങ്കേതിക തടസങ്ങള്‍ പരിഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാര്‍ച്ച്‌ ആദ്യത്തെ ആഴ്ചകളില്‍ എന്‍ഐസി കൈകാര്യം ചെയ്യുന്ന ട്രഷറി സ്പാര്‍ക്ക് സോഫ്ടുവെയറുകളില്‍ ഉണ്ടായ സാങ്കേതിക തകരാറുകള്‍ ഉണ്ടായതൊഴിച്ചാല്‍ ഈ സാമ്ബത്തിക വര്‍ഷം അവസാനിക്കുന്നത് പൊതുവെ അനായാസകരമായാണ്. ഈ മാസാവസാനം മൂന്നു പ്രധാന കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ടായിരുന്നു. ഇതിനായി ധനവകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥരുടെ ഒരു യോഗം ഇന്നു വിളിച്ചു ചേര്‍ത്തു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഈ മാസം നല്‍കേണ്ട സാമൂഹ്യ സുരക്ഷാ പെന്‍ഷനും, വിഷുവിനു മുന്‍പ് നല്കാന്‍ തീരുമാനിച്ച അടുത്ത മാസത്തെ പെന്‍ഷനും ചേര്‍ത്ത് ഈ മാസാവസാനം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. അടുത്ത മാസത്തെ പെന്‍ഷന്‍ വിതരണം വിഷു, ഈസ്റ്റര്‍ എന്നിവ കൂടാതെ അടുത്ത മാസം ആദ്യത്തെ അവധി ദിവസങ്ങളും പരിഗണിച്ച്‌ നേരത്തെ വിതരണം ചെയ്യാനുള്ള ഉത്തരവ് ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ പുറപ്പെടുവിച്ചിരുന്നു.

ഇങ്ങനെ രണ്ടു മാസത്തെ പെന്‍ഷനും ചേര്‍ത്ത് 3100 രൂപ ഈ മാസാവസാനം എല്ലാപേരുടെയും കൈയിലെത്തും. അടുത്ത മാസം പുതുക്കിയ ശമ്ബളമാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കൈയിലെത്തുക. ഇതിനായി സര്‍ക്കാര്‍ അനുവദിച്ച മുടങ്ങിക്കിടക്കുന്ന ഡിഎ കുടിശ്ശിക ബില്ലുകള്‍ ദ്രുതഗതിയില്‍ സ്പാര്‍ക്കില്‍ പ്രോസസ്സ് ചെയ്യുകയാണ്. കൂടാതെ ശമ്ബള വിതരണത്തിനുള്ള സ്പാര്‍ക്ക് മൊഡ്യുളുകള്‍ ആക്ടീവ് ആക്കിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട സ്പാര്‍ക്ക് സിസ്റ്റത്തില്‍ ചില തകരാറുകള്‍ കണ്ടെത്തി.

ഇതു പരിഹരിക്കാന്‍ എന്‍ഐസിക്ക് പ്രയാസമാണെന്ന് അറിയിച്ചതിനാല്‍ പുറമെ നിന്നുള്ള വിദഗ്ദരുടെ സഹായം തേടി പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഗസറ്റഡ് റാങ്കില്‍ ജോലി ചെയ്യുന്നവരുടെ ശമ്ബളം പരിഷ്കരിക്കുന്ന ജോലികള്‍ ചെയ്യുന്നത് അകൗണ്ടന്‍റ് ജനറല്‍ ആണ്. ആ നടപടികള്‍ വേഗത്തിലാക്കണമെന്ന് എജിയോട് അഭ്യത്ഥിച്ചിട്ടുണ്ട്. അടുത്ത മാസമാദ്യം തുടര്‍ച്ചയായി അവധി ആയതിനാല്‍ ഇലക്ഷന്‍ ചെലവുകള്‍ക്കായി ട്രഷറി തുറന്നു പ്രവര്‍ത്തിക്കേണ്ട ആവശ്യകതയുമുണ്ട്.

ഇവ കണക്കിലെടുത്ത് വരുന്ന ഏപ്രില്‍ രണ്ടാം തീയതി വെള്ളിയാഴ്ചയും നാലാം തീയതി ഞായറാഴ്ചയും ട്രഷറി പ്രവര്‍ത്തിക്കും. ആ ദിവസങ്ങളില്‍ ക്ര്യസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിയന്ത്രിത അവധിയായിരിക്കും.
സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാരുടെയും ട്രഷറി വഴി പെന്‍ഷന്‍ വാങ്ങുന്ന യുജിസി അധ്യാപകരുടെയും പെന്‍ഷന്‍ പരിഷ്കരിച്ച്‌ നല്‍കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.

അടുത്തയാഴ്ചയോടെ പെന്‍ഷന്‍ പരിഷ്കരിച്ച്‌ മുന്‍‌കൂര്‍ തീയതിയിട്ട് ഏപ്രില്‍ ആദ്യത്തെ പ്രവൃത്തി ദിവസം തന്നെ പരിഷ്കരിച്ച പെന്‍ഷന്‍ വിതരണം നടത്തുന്നതായിരിക്കും. തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ ചിലവഴിച്ച തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികമായി 500 കോടി രൂപ കൂടി വകയിരിത്തിയിട്ടുണ്ട്. ബില്ലുകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ഈ തുക മാറി നല്കാന്‍ ട്രഷറികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച തന്നെ തുക വിതരണം ചെയ്യാന്‍ സാധിക്കുമെന്നുറപ്പാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha