കുറ്റ്യാടിയിലെ ആവേശക്കമ്മിറ്റിയ്ക്ക് ആശ്വാസമാകുമോ ജനവിധി ?

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കുറ്റ്യാടി: സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള പോര്‍വിളിയും കലഹവും കോണ്‍ഗ്രസില്‍ പതിവ് കാഴ്ചയാണ്. എന്നാല്‍, കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മില്‍ ഇത് അപൂര്‍വ്വവും. സി.പി.എം. സ്ഥാപക നേതാവായ വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ച കാലത്തൊഴികെ ഇത്തരം പരസ്യ പ്രതിഷേധമൊന്നും കേരളം കണ്ടിട്ടേയില്ല. എന്നാല്‍, ഇത്തവണ കോഴിക്കോട് ജില്ലയിലെ കുറ്ര്യാടി ഈ ചരിത്രം മാറ്റിയെഴുതി. വലതു പാളയത്തില്‍ നിന്ന് ഇടതുമുന്നണിയിലേക്ക് ചേക്കേറിയ കേരളകോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയതോടെയാണ് സി.പി.എം. അണികള്‍ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങിയത്.

കെ.പി. കുഞ്ഞമ്മദിന് വേണ്ടിയാണ് നൂറുകണക്കിന് ആളുകള്‍ അണി നിരന്ന് പ്രതിഷേധം നടന്നത്.കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കിയ സീറ്റ് തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന കടും പിടുത്തം നേതൃത്വവും ഏറെ നാള്‍ തുടര്‍ന്നു. ഒടുവില്‍ ഈ അതൃപ്തി മറ്റ് മണ്ഡലങ്ങളിലേയും വിജയ സാദ്ധ്യതയെ ബാധിക്കുമെന്ന് ചിന്തിച്ചതോടെ കേരള കോണ്‍ഗ്രസ് ഈ സീറ്റ് വിട്ടു നല്‍കാന്‍ തയ്യാറാകുകയായിരുന്നു.

മോടി കൂട്ടിയ മേപ്പയൂര്‍

കുറ്റ്യാടിയുടെ പഴയ രൂപമായ മേപ്പയ്യൂര്‍ മണ്ഡലം 1965ലാണ് നിലവില്‍ വന്നത് . സി.പി.എമ്മിലെ എം.കെ. കേളുവായിരുന്നു ആദ്യപ്രതിനിധി. 1967ലും ഇദ്ദേഹം തന്നെ തിരഞ്ഞെടുക്കപ്പെട്ടു. 1970ല്‍ മുസ്ലിം ലീഗിലെ എ.വി. അബ്ദുറഹ്മാന്‍ ഹാജി എം.കെ. കേളുവിനെ പരാജയപ്പെടുത്തി. 1977ല്‍ ഐക്യമുന്നണിയിലെ പണാറത്ത് കുഞ്ഞിമുഹമ്മദിനായിരുന്നു വിജയം. പിന്നീടങ്ങോട്ട് ഇടതുപക്ഷത്തിന്റെ കുത്തകയായി മണ്ഡലം. 1987, 1991, 1996 വര്‍ഷങ്ങളില്‍ സി.പി.എമ്മിലെ എ. കണാരന്‍ വിജയിച്ചു. 2001ല്‍ മത്തായിചാക്കോയും 2006ല്‍ കെ.കെ. ലതികയും തിരഞ്ഞെടുക്കപ്പെട്ടു.

2011ല്‍ കുറ്റ്യാടിയായി മാറിയപ്പോഴും കെ.കെ. ലതിക വിജയം തുടര്‍ന്നു. എന്നാല്‍ 2016ല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ള 1157 വോട്ടുകളുടെ ലീഡില്‍ നിയമസഭയില്‍ എത്തി. 71,809 വോട്ടുകള്‍ പാറക്കല്‍ അബ്ദുള്ളയ്ക്ക് ലഭിച്ചപ്പോള്‍ കെ.കെ. ലതികയ്ക്ക് 70,652 വോട്ടുകളും, ബി.ജെ.പി സ്ഥാനാര്‍ത്ഥി രാമദാസ് മണലേരിക്ക് 12,327 വോട്ടുകളുമാണ് ലഭിച്ചത്. ജാഗ്രതക്കുറവ് കൊണ്ടുമാത്രം കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവാണ് സി.പി.എം. അണികളെ കേരള കോണ്‍ഗ്രസിനെതിരെ തെരുവില്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചത്. പാറക്കല്‍ അബ്ദുള്ള തന്നെയാണ് ഇത്തവണയും ലീഗിനെ പ്രതിനിധീകരിച്ച്‌ മത്സരിക്കുന്നത്. ബി.ജെ.പിയില്‍ നിന്ന് പി.പി. മുരളിയും മത്സരത്തിനുണ്ട്.

വോട്ട് ഷെയര്‍ കുത്തനെ ഉയരുമെന്ന് ബി.ജെ.പി

2011ല്‍ 6272 വോട്ട് ലഭിച്ച ബി.ജെ.പി 2016ല്‍ 12,327 വോട്ടുകളായി വര്‍ദ്ധിപ്പിച്ചിരുന്നു. കേന്ദ്ര ഭരണ തണലില്‍ വോട്ടുകള്‍ കുത്തനെ ഉയരുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍ 2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുറ്റ്യാടിയില്‍ നിന്ന് കെ. മുരളീധരന്ന് 17,892 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായിരുന്നു. അത് നിലനിറുത്താനായാല്‍ പരമ്ബരാഗത ഇടതുകോട്ടയിലെ അട്ടിമറി വിജയം നിലനിറുത്താമെന്നാണ് യു.ഡി.എഫ് ക്യാമ്ബിലെ പ്രതീക്ഷ. പ്രവാസികള്‍ ഏറെയുള്ള കുറ്റ്യാടി മണ്ഡലം പ്രവാസിയായ പാറക്കല്‍ അബ്ദുള്ളയെ കൈവിടില്ലെന്നാണ് ആത്മവിശ്വാസം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha