കാലത്തിനു വെളിച്ചം പകരലാണ് കലാകാരന്റെ കര്‍ത്തവ്യം: പ്രാപ്പൊയില്‍ നാരായണന്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 26 March 2021

കാലത്തിനു വെളിച്ചം പകരലാണ് കലാകാരന്റെ കര്‍ത്തവ്യം: പ്രാപ്പൊയില്‍ നാരായണന്‍

ചെറുപുഴ: കാലത്തിനു വെളിച്ചം പകരുന്നവരാണ് കലാകാരന്മാരെന്നും എല്ലാ കാലത്തെയും സാമൂഹ്യ ജീവിതത്തെ ആയാസരഹിതമാക്കിയതില്‍ അവരുടെ പങ്ക് വലുതാണെന്നും കവിയും സാമൂഹ്യ ചിന്തകനുമായ പ്രാപ്പൊയില്‍ നാരായണന്‍ മാസ്റ്റര്‍ പറഞ്ഞു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൈറ്റ്സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അഖില കേരള വിര്‍ച്വല്‍ കലോത്സവമായ രംഗ് 2020 ന്റെ കണ്ണൂര്‍- കാസര്‍കോട് ജില്ലാതല സമ്മാനദാന സമ്മേളനം ചെറുപുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കണ്ടുപിടുത്തങ്ങളും മഹത്തായ ഭാവനയുടെ കലാപരമായ ആവിഷ്‌കാരങ്ങളാണ്. പക്ഷിയേപ്പോലെ പറക്കാനുള്ള മോഹം വിമാനത്തിന്റെ കണ്ടുപിടുത്തത്തിലേക്കും ആകാശത്തെയും ഗ്രഹങ്ങളെയും കീഴടക്കുന്ന ഭാവന ചന്ദ്രനിലേക്കുള്ള സഞ്ചാരത്തിലേക്കും മനുഷ്യനെ നയിച്ചു.കലയുടെ മനോഹരമായ ആവിഷ്‌കാരങ്ങളിലൂടെ കഠിനമായ ജീവിതത്തെ അതിജീവിക്കാന്‍ മനുഷ്യന്‍ ശേഷിയാര്‍ജിച്ചുവെന്നും പ്രാപ്പൊയില്‍ നാരായണന്‍ പറഞ്ഞു .
സമ്മാനദാന സമ്മേളനത്തില്‍ കൈറ്റ്സ് ഫൗണ്ടേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ്. ഷെഹനാ റാണി തൃശൂര്‍ അധ്യക്ഷത വഹിച്ചു. കൈറ്റ്സ് കണ്ണൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.വി. തീര്‍ത്ഥ ചെറുകുന്ന്, അപ്പു എം. ശിവന്‍, ഇ.എം മുഹമ്മദ് നിഹേല്‍, .പി.എസ് അബു ഹാഷിം തുടങ്ങിയവര്‍ സംസാരിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog