തുറക്കുമോ ഈ ആതുരാലയം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

28 ഡോക്ടര്‍മാ‌ര്‍
65 നഴ്സുമാര്‍
171 ബെഡ്ഡുകള്‍
മാഹി: കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ അടച്ചിട്ട മാഹി ഗവ: ജനറല്‍ ആശുപത്രിതുറക്കുന്നതും കാത്ത് നൂറ് കണക്കിന് രോഗികള്‍. 171 ബെഡ്ഡുകളും, ഐ.സി.യു. സംവിധാനങ്ങളുമുള്ള ഈ ആശുപത്രിയില്‍ ഒരു വര്‍ഷമായി ഒ.പി.വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു.28 ഡോക്ടര്‍മാരും 65 നഴ്സുമാരുമടക്കം 260 ജീവനക്കാരും ഈ ആതുരാലയത്തിലുണ്ട്.രണ്ട് മണി വരെയാണ് ഡ്യൂട്ടി സമയം.

ചില ഡോക്ടര്‍മാരാകട്ടെ ഡ്യൂട്ടി സമയത്ത് തന്നെ സ്വകാര്യ ക്ലിനിക്കുകളിലും ജോലി ചെയ്യുന്നുണ്ട്. അത്തരം ക്ലിനിക്കുകളില്‍ ആശുപത്രി അടച്ചു കിടക്കുന്നതിനാല്‍ നല്ല തിരക്കുമാണ്. ഒ.പി.യിലെത്തുന്ന രോഗികളോട് ചില ജൂണിയര്‍ ഡോക്ടര്‍മാര്‍ വളരെ മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. അടച്ചിട്ട കാലത്ത് ആശുപത്രിയുടെ മുഴുവന്‍ അറ്റകുറ്റപ്പണികളും തീര്‍ത്തിരുന്നു. ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇതിനകം രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ നല്‍കുകയും ചെയ്തു. കഴിഞ്ഞ ഒരു മാസക്കാലമായി മാഹി ഗവ: ആശുപത്രിയില്‍ ശരാശരി രണ്ട് കൊവിഡ് രോഗികള്‍ മാത്രമാണുള്ളത്. ഇവരെ ഐസൊലേഷന്‍ വാര്‍ഡിലാണ് കിടത്തി ചികിത്സിക്കുന്നത്.

ഭക്ഷണത്തിനുള്ള ഫണ്ടില്ലെന്ന്

കിടപ്പു രോഗികള്‍ക്ക് ഭക്ഷണത്തിനുള്ള ഫണ്ടില്ലെന്ന കാരണത്താലാണ് കിടത്തി ചികിത്സ വൈകുന്നതെന്നറിയുന്നു. ആശുപത്രി അടഞ്ഞു കിടക്കുന്നതിനാല്‍ നിത്യേന നിരവധി പാവപ്പെട്ട രോഗികള്‍ക്ക് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളെ ആശ്രയിക്കേണ്ടി വരികയാണ്. കനത്ത ശമ്ബളവും വാങ്ങി,രണ്ട് മണിക്കൂര്‍ ജോലിയും ചെയ്ത്, സ്വകാര്യ ആശുപത്രികളെ കൊഴുപ്പിക്കുന്ന

ഡോക്ടര്‍മാക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha