കളഞ്ഞുകിട്ടിയ 12 പവന്‍ സ്വര്‍ണ്ണാഭരണം വിദ്യാര്‍ത്ഥി ഉടമസ്ഥനെ ഏല്‍പ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 26 March 2021

കളഞ്ഞുകിട്ടിയ 12 പവന്‍ സ്വര്‍ണ്ണാഭരണം വിദ്യാര്‍ത്ഥി ഉടമസ്ഥനെ ഏല്‍പ്പിച്ചു

തലശ്ശേരി: കളഞ്ഞുകിട്ടിയ 12 പവന്‍ സ്വര്‍ണ്ണാഭരണങ്ങളടങ്ങിയ ബേഗ് ഉടമസ്ഥന് തിരിച്ചുനല്‍കി ഏഴാം തരം വിദ്യാര്‍ത്ഥിയുടെ മാതൃക. ചേറ്റംകുന്ന് ഖദീജാ മന്‍സിലില്‍ സലീമിന്റെയും റുക്സാനയുടെയും മകന്‍, തലശ്ശേരി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍‌ഡറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് സയാന്‍ സലീമാണ് കളഞ്ഞുകിട്ടിയ ബാഗ് തിരിച്ചുനല്‍കിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉമ്മ റുക്സാനയോടൊപ്പം ഒരു കല്യാണത്തിന് പോയി തിരിച്ച്‌ വീട്ടിലേക്ക് വരും വഴിയാണ് സയാന്റെ ശ്രദ്ധയില്‍, ചേറ്റം കുന്ന് ജംഗ്ഷനില്‍ വെച്ച്‌ ബാഗ് ശ്രദ്ധയില്‍ പെട്ടത്. ആദ്യം ഒരു കടക്കാരനെ ഏല്‍പ്പിക്കുകയും പിന്നീട്, ഉമ്മ റുക്സാന ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട് പൊലീസിനെ ഏല്‍പ്പിക്കുകയും, തുടര്‍ന്ന് പന്ന്യന്നൂരിലുള്ള ഉടമസ്ഥര്‍ക്ക് തിരിച്ചേല്‍പ്പിക്കുകയുമായിരുന്നു.സ്‌കൂള്‍ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ മുഹമ്മദ് സയാനെ അനുമോദിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.വി. ഗോകുല്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ ഫാദര്‍ ബിനു ക്ലീറ്റസ് ഉപഹാരം നല്‍കി. പ്രിന്‍സിപ്പാള്‍ ഡെന്നി ജോണ്‍ ഹാരാര്‍പ്പണം നടത്തി. പ്രധാനാദ്ധ്യാപകന്‍ സി.ആര്‍. ജെന്‍സണ്‍, മദര്‍.പി.ടി.എ. പ്രസിഡന്റ് രുഗ്മിണി ഭാസ്‌കരന്‍, സ്റ്റാഫ് സെക്രട്ടറി ഫിലോമിനാ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog