മു​ഖ്യ​മ​ന്ത്രി ക​ട​ന്നു​പോ​കു​ന്ന വ​ഴി​ക​ളി​ലെ യു​ഡി​എ​ഫ് പോ​സ്റ്റ​റു​ക​ള്‍ നശിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പെ​രി​യ(​കാ​സ​ര്‍​ഗോ​ഡ്): മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​ങ്കെ​ടു​ത്ത പൊ​തു​യോ​ഗ​ങ്ങ​ളു​ടെ വേ​ദി​ക​ളി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പോ​സ്റ്റ​റു​ക​ളും ബോ​ര്‍​ഡു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​താ​യി പ​രാ​തി.

പി​ണ​റാ​യി​യു​ടെ യാ​ത്രാ​വ​ഴി​യി​ല്‍ യു​ഡി​എ​ഫി​ന്‍റെ പോ​സ്റ്റ​റു​ക​ള്‍ പോ​ലും കാ​ണാ​ന്‍ പാ​ടി​ല്ലെ​ന്ന തീ​രു​മാ​നം തി​ക​ഞ്ഞ കാ​ട്ടു​നീ​തി​യാ​ണെ​ന്ന് യു​ഡി​എ​ഫ് ഉ​ദ​മ മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ പ​റ​ഞ്ഞു.

ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ന്ന പെ​രി​യ ഗ​വ. സ്‌​കൂ​ള്‍ മൈ​താ​ന​ത്തേ​ക്കു​ള്ള വ​ഴി​യി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ​യു​ടെ സ്വ​ന്തം വീ​ടി​ന്‍റെ മ​തി​ലി​ല്‍ പ​തി​ച്ചി​രു​ന്ന പോ​സ്റ്റ​റു​ക​ള​ത്ര​യും വ​ലി​ച്ചു​കീ​റി ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്.ഇ​തി​ന് തൊ​ട്ടു​മു​ന്നി​ലാ​യി സ​ര്‍​ക്കാ​ര്‍ സ്ഥ​ല​ത്ത് എ​ല്‍​ഡി​എ​ഫി​ന്‍റെ തോ​ര​ണ​ങ്ങ​ളും കെ​ട്ടി​യി​ട്ടു​ണ്ടെ​ന്ന് ബാ​ല​കൃ​ഷ്ണ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ടു​ത്തു​ത​ന്നെ ഏ​താ​നും ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ളും കു​ത്തി​ക്കീ​റി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളെ പോ​ലും ര​സ​ക​ര​മാ​യി ആ​സ്വ​ദി​ക്കു​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ലു​ള്ള​വ​ര്‍​ക്ക് എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി​യു​ടെ പ്ര​ചാ​ര​ണ​സാ​മ​ഗ്രി​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തും രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രാ​ജ​യം മ​ണ​ത്തു​തു​ട​ങ്ങു​മ്ബോ​ഴാ​ണ് സി​പി​എം സ്ഥി​ര​മാ​യി അ​ക്ര​മ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് തി​രി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​ത്തൂ​രി​ലും മു​ളി​യാ​റി​ലെ കോ​പ്പാ​ള​ത്തും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ​യു​ടെ പോ​സ്റ്റ​റു​ക​ളും ബോ​ര്‍​ഡു​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ​യും അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ഞ്ഞ​ങ്ങാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​വി. സു​രേ​ഷി​ന്‍റെ പോ​സ്റ്റ​റു​ക​ളും വ​ലി​ച്ചു​കീ​റി ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്.യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും ന​ശി​പ്പി​ച്ച​തി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha