പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണ​ത്തി​നെ​ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ ജി​ല്ല​യി​ല്‍ വി​ത​ര​ണ​ത്തി​നെ​ത്തി. 167 ഓ​ളം ഇ​ന​ങ്ങ​ള്‍ ഇ​തി​നോ​ട​കം ജി​ല്ലാ കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് ബ​ന്ധ​പ്പെ​ട്ട ആ​ര്‍​ഒ, ഇ​ആ​ര്‍​ഒ എ​ന്നി​വ​ര്‍​ക്ക് കൈ​മാ​റി. ഇ​വ ജി​ല്ല​യി​ലെ വി​വി​ധ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന് ഏ​പ്രി​ല്‍ അ​ഞ്ചി​ന് അ​ത​ത് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി​ക്കും.

കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ടം അ​നു​സ​രി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പി​പി​ഇ കി​റ്റ്, ഫേസ് ഷീ​ല്‍​ഡ്, മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍, ഗ്ലൗ​സ് തു​ട​ങ്ങി​യ കോ​വി​ഡ് സു​ര​ക്ഷാസം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്ക് തെ​ര്‍​മ​ല്‍ സ്‌​കാ​ന​റും ല​ഭ്യ​മാ​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൊ​ടു​ക്കു​ന്ന​തി​നുപു​റ​മെ ഓ​രോ ബൂ​ത്തി​ലും അ​ഞ്ചു ലി​റ്റ​ര്‍ സാ​നി​റ്റൈ​സ​റും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പോ​സ്റ്റ​ല്‍ ബാ​ല​റ്റ് സം​ബ​ന്ധ​മാ​യ സാ​മ​ഗ്രി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രും ബൂ​ത്തി​ലേ​ക്കാവ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ള്‍ അ​ത​ത് ഇ​ആ​ര്‍​ഒ മാ​രു​മാ​ണ് കൈ​കാ​ര്യം ചെ​യ്യു​ക.ആ​ര്‍​ഒ, എ​ആ​ര്‍​ഒ, മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍, സോ​ണ​ല്‍ സ്‌​ക്വാ​ഡ്, പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ടീം, ​പോ​ളിം​ഗ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഡ്രൈ​വ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കു​ള്ള കോ​വി​ഡ് കി​റ്റ്, വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള സാ​നി​റ്റൈ​സ​ര്‍, ആ​ബ്സ​ന്‍റീ വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള ഫോ​റം, ആ​ബ്സ​ന്‍റീ​വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള ഫോ​റം, സ്റ്റാ​റ്റ്യൂ​ട്ട​റി, നോ​ണ്‍ സ്റ്റാ​റ്റ്യൂ​ട്ട​റി ഫോ​റ​ങ്ങ​ള്‍, എ​ക്സ്പെ​ന്‍​ഡി​ച്ച​ര്‍ ഫോ​റ​വും ര​ജി​സ്റ്റ​റു​ക​ളും, കൈ​പ്പു​സ്ത​ക​ങ്ങ​ള്‍, സീ​ലു​ക​ള്‍, ടാ​ഗു​ക​ള്‍, തെ​ര​ഞ്ഞെ​ടു​പ്പ് പോ​സ്റ്റ​റു​ക​ളും ബ്രോ​ഷ​റു​ക​ളും, വോ​ട്ടേ​ഴ്സ് സ്ലി​പ്, ക​വ​റു​ക​ള്‍ തു​ട​ങ്ങി​യ​വ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നേ​ര​ത്തെ എ​ത്തി​ച്ചി​രു​ന്നു.

പെ​ന്‍​സി​ല്‍, സ്റ്റാ​മ്ബ് പാ​ഡ്, പേ​ന, പേ​പ്പ​ര്‍ പി​ന്‍, പ​ശ, തീ​പ്പെ​ട്ടി, ബ്ലേ​ഡ്, വെ​ളു​ത്ത നൂ​ല്‍, കോ​ട്ട​ണ്‍, മ​ഷി, മെ​ഴു​കു​തി​രി, റ​ബ​ര്‍ ബാ​ന്‍​ഡ്, സെ​ല്ലോ ടാ​പ്പ്, മോ​ക് പോ​ളി​നു​ള്ള എ​ന്‍​വ​ല​പ്പു​ക​ള്‍, മെ​റ്റ​ല്‍ റൂ​ള​ര്‍ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു സാ​മ​ഗ്രി​ക​ള്‍. ത​ളി​പ്പ​റ​മ്ബ്, ക​ണ്ണൂ​ര്‍, ത​ല​ശേ​രി, ഇ​രി​ട്ടി താ​ലൂ​ക്കു​ക​ളി​ലാ​യി 3137 ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. പ​യ്യ​ന്നൂ​ര്‍ -268, ത​ളി​പ്പ​റ​മ്ബ് -318, ഇ​രി​ക്കൂ​ര്‍ -298, ക​ല്യാ​ശേ​രി -282, അ​ഴീ​ക്കോ​ട് -279, ക​ണ്ണൂ​ര്‍ -262, ധ​ര്‍​മ​ടം -298, ത​ല​ശേ​രി-263, കൂ​ത്തു​പ​റ​മ്ബ് -298, മ​ട്ട​ന്നൂ​ര്‍ -295, പേ​രാ​വൂ​ര്‍ -276 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ണ്ഡ​ലം തി​രി​ച്ചു​ള്ള ആ​കെ ബൂ​ത്തു​ക​ളു​ടെ എ​ണ്ണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha