മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ​ര്യ​ട​നം ​ആരം​ഭി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ച​ക്ക​ര​ക്ക​ല്‍: നി​യ​മ​സ​ഭാതെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​ന് ധ​ര്‍​മ​ടം മ​ണ്ഡ​ല​ത്തി​ല്‍ തു​ട​ക്ക​മാ​യി. ധ​ര്‍​മടം മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍ അ​ഞ്ച​ര​ക്ക​ണ്ടി ഏ​രി​യ​യി​ലെ എട്ടു കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണയോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. ചെ​മ്ബി​ലോ​ട് കോ​മ​ത്ത് കു​ന്നു​മ്ബ്ര​ത്തുനി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം മു​ഴ​പ്പാ​ല​യി​ല്‍ സ​മാ​പി​ച്ചു. വി​ക​സ​നവി​രു​ദ്ധ​മു​ന്ന​ണി​യാ​യ യു​ഡി​എ​ഫി​ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​ങ്ങ​ള്‍ ക​ന​ത്ത തി​രി​ച്ച​ടി ന​ല്‍​കു​മെ​ന്നും ജ​ന​പ​ക്ഷ വി​ക​സ​ന​ത്തി​നും ക​രു​ത​ലി​നും ജ​ന​ങ്ങ​ള്‍ വീ​ണ്ടും എ​ല്‍​ഡി​എ​ഫി​ന് അ​ധി​കാ​രം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ചെ​മ്ബി​ലോ​ട് മൂ​ന്നാം​ബൂ​ത്ത് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നേ​താ​ക്ക​ളാ​യ സി.​എ​ന്‍. ച​ന്ദ്ര​ന്‍, എ​ന്‍. ച​ന്ദ്ര​ന്‍, സി.​പി. സ​ന്തോ​ഷ് കു​മാ​ര്‍, പി. ​ബാ​ല​ന്‍ എ​ന്നി​വ​രും ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha