കൊ​ള​ക്കാ​ട് ടൗ​ണ്‍ അരിച്ചുപെറുക്കി മോഷ്ടാക്കള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊ​ള​ക്കാ​ട്: കൊ​ള​ക്കാ​ട് ടൗ​ണി​ലെ മൂ​ന്നോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മോ​ഷ​ണം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. ടൗ​ണി​ലെ ന്യൂ ​മ​ല​ബാ​ര്‍ എ​ന്‍റ​ര്‍​പ്രൈ​സ​സ്, ഫ്ര​ണ്ട്സ് മൊ​ബൈ​ല്‍​സ്, ക​ള്ള് ഷാ​പ്പ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ന്യൂ ​മ​ല​ബാ​ര്‍ എ​ന്‍റ​ര്‍​പ്രൈ​സ​സി​ല്‍ നി​ന്ന് 5000 രൂ​പ​യും ഫ്ര​ണ്ട്സ് മൊ​ബൈ​ല്‍​സ് ഷോ​പ്പി​ല്‍ നി​ന്നും ന​ന്നാ​ക്കാ​ന്‍ വാ​ങ്ങി​വ​ച്ചി​രു​ന്ന ഒ​രു മൊ​ബൈ​ല്‍ ഫോ​ണ്‍, മൊ​ബൈ​ല്‍ ആ​ക്സ​സ​റീ​സ്, ക​ള്ള് ഷാ​പ്പി​ല്‍​നി​ന്നു ര​ണ്ടു കു​പ്പി ക​ള്ളും ആ​ണ് മോ​ഷ​ണം പോ​യ​ത്.
ടൗ​ണി​ലെ സി​സി​ടി​വി കാ​മ​റ​ക​ള്‍ മോ​ഷ്ടാ​ക്ക​ള്‍ തി​രി​ച്ചു വ​ച്ചി​ട്ടു​ണ്ട്.ര​ണ്ടു​പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സി​സി​ടി​വി​യി​ല്‍ വ്യ​ക്ത​മാ​ണ്. ‌ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് കൊ​ള​ക്കാ​ട് ടൗ​ണി​ല്‍ മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. ആ​ദ്യ​ത​വ​ണ വ്യാ​പാ​ര ഭ​വ​നി​ലും മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി​രു​ന്നു മോ​ഷ​ണം. ര​ണ്ടാം ത​വ​ണ ഇ​തേ മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍​നി​ന്ന് 40,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ക​യു​ണ്ടാ​യി. തു​ട​ര്‍​ച്ച​യാ​യ മോ​ഷ​ണ​ങ്ങ​ളി​ല്‍ കൊ​ള​ക്കാ​ട്ടെ വ്യാ​പാ​രി​ക​ളും ദേ​ശ​വാ​സി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha