പനിക്കും ശരീരവേദനയ്ക്കും ഡോക്ടറായ ഭര്‍ത്താവ് മരുന്ന് കുത്തിവെച്ചു; മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

പനിക്കും ശരീരവേദനയ്ക്കും ഡോക്ടറായ ഭര്‍ത്താവ് മരുന്ന് കുത്തിവെച്ചു; മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി മരിച്ചു

കഴിഞ്ഞവര്‍ഷം നവംബറില്‍ ഡോക്ടറായ അശോക് വിഗ്നേഷുമായാണ് ഹരി ഹരിനിയുടെ വിവാഹം നടന്നത്. ഹരി ഹരിനി പഠിക്കുന്ന മെഡിക്കല്‍ കോളജിലെ തന്നെ പിജി വിദ്യാര്‍ഥിയാണ് അശോക് വിഗ്നേഷ്.

മാര്‍ച്ച്‌ അഞ്ചിന് പനിയും ശരീരവേദനയും അനുഭവപ്പെടുന്നു എന്ന് യുവതി പരാതിപ്പെട്ടു. വിഗ്നേഷ് വീട്ടില്‍ യുവതിയെ ചികിത്സിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശരീരവേദനയ്ക്ക് മരുന്ന് കുത്തിവെച്ചു. ഉടന്‍ തന്നെ ഛര്‍ദ്ദിയും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളുടെ സഹായത്തോടെ, തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. ഇവിടെ വച്ച്‌ ബോധം നഷ്ടപ്പെട്ട യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച്‌ ശനിയാഴ്ചയാണ് യുവതി മരിച്ചതെന്ന്് പൊലീസ് പറയുന്നു.ചെന്നൈ: തമിഴ്‌നാട്ടില്‍ ഡോക്ടറായ ഭര്‍ത്താവ് ശരീരവേദനയ്ക്ക് മരുന്ന് കുത്തിവെച്ചതിന് പിന്നാലെ ഭാര്യ മരിച്ചു. യുവതിയുടെ അച്ഛന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥിക അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

മധുരൈയിലാണ് സംഭവം. പിജി മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഹരി ഹരിനിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്.ശരീരവേദനയ്ക്ക് മരുന്ന് കുത്തിവെച്ചതിന് പിന്നാലെ ഛര്‍ദ്ദിയും ബോധക്ഷയവും അനുഭവപ്പെട്ട യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മധുരൈ മെഡിക്കല്‍ കോളജില്‍ അനസ്‌ത്യേഷ വിഭാഗത്തില്‍ പിജി പഠനം നടത്തുന്നതിനിടെയാണ് ഹരി ഹരിനി മരിച്ചത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog