വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളില്‍ കൈകടത്തി സഹനശക്തി പരിശോധന; നഴ്‌സിംഗ് കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളില്‍ കൈകടത്തി സഹനശക്തി പരിശോധന; നഴ്‌സിംഗ് കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍

റാഞ്ചി: വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളില്‍ കൈകടത്തി സഹനശക്തി പരിശോധന നടത്തിയ നഴ്സിങ് കോളേജ് ഡയറക്ടറെ പൊലിസ് അറസ്റ്റ് ചെയ്തു.ജാര്‍ഖണ്ഡിലെ ഖുന്ദിയില്‍ സന്നദ്ധ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിങ് കോളേജിലെ ഡയറക്ടര്‍ ബബ്ലു എന്ന പര്‍വേസ് ആലത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പര്‍വേസ് ആലം ലൈംഗികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി. നിരവധി നഴ്സിങ് വിദ്യാര്‍ഥിനികളെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു.

ഉപദ്രവം തുടര്‍ന്നതോടെ വിദ്യാര്‍ഥികള്‍ പ്രദേശത്തെ സാമൂഹികപ്രവര്‍ത്തകയോട് പരാതി പറഞ്ഞു. ഇവര്‍ വിദ്യാര്‍ഥിനികളുടെ പരാതി ഗവര്‍ണര്‍ക്ക് കൈമാറി.ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.ഈ സംഘം അന്വേഷണം നടത്തി പോലീസിന് റിപ്പോര്‍ട്ട് കൈമാറിയതോടെയാണ് കോളേജ് ഡയറക്ടറെ അറസ്റ്റ് ചെയ്തത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog