ആ സീനില്‍ മണി ചേട്ടനും ഞാനും ഒരുപോലെയാണ് എന്ന് പറഞ്ഞതിന് ഒരു കാരണമുണ്ട്: ചെമ്ബന്‍ വിനോദ് ജോസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഡാര്‍വിന്റെ പരിണാമം' എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ തന്റെ കഥാപാത്രത്തെ 'ഛോട്ടാ മുംബൈ' എന്ന സിനിമയിലെ കലാഭവന്‍ മണിയുടെ നടേശന്‍ എന്ന കഥാപാത്രവുമായി പ്രേക്ഷകര്‍ താരതമ്യം ചെയ്തിരുന്നുവെന്നും കലാഭവന്‍ മണിയുടെ ഹിറ്റ് കഥാപാത്രത്തിനോട് തന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ താരതമ്യം ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ചും കലാഭവന്‍ മണിയുടെ ഓര്‍മ്മ ദിനത്തില്‍ ചെമ്ബന്‍ വിനോദ് ജോസ് തുറന്നു പറയുകയാണ്.

കലാഭവന്‍ മണിയുടെ ജീവിത കഥ പറഞ്ഞ 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന സിനിമയിലേക്ക് വിനയന്‍ ആദ്യം പരിഗണിച്ചിരുന്നത് ചെമ്ബന്‍ വിനോദ് ജോസിനെയായിരുന്നു.

ചെമ്ബന്‍ വിനോദ് ജോസിന്റെ വാക്കുകള്‍

'ഞാന്‍ അഭിനയിച്ച 'ഡാര്‍വിന്റെ പരിണാമം' എന്ന സിനിമയെക്കുറിച്ച്‌ പറയുമ്ബോള്‍ മണി ചേട്ടന്റെ 'ഛോട്ടാ മുംബൈ' എന്ന സിനിമയിലെ കഥാപാത്രവുമായി പലരും താരതമ്യപ്പെടുത്താറുണ്ട്.അതിന്റെ പ്രധാന കാരണം അതിലെ ചില സീനുകള്‍ 'ഛോട്ടാ മുംബൈ' എന്ന സിനിമയിലെ സീനുകളുമായി നേരിയ ബന്ധമുണ്ട്. അതുകൊണ്ടാകാം മണി ചേട്ടന്റെ നടേശന്‍ എന്ന കഥാപാത്രവുമായി എന്റെ കഥാപാത്രത്തെ താരതമ്യം ചെയ്യുന്നത്. അത് എനിക്ക് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. മണി ചേട്ടന്‍ ചെയ്തു അനശ്വരമാക്കിയ ഒരു കഥാപാത്രത്തിന് എന്റെ കഥാപാത്രവുമായി സാമ്യം ഉണ്ടെന്നു പറയുന്നതില്‍ തന്നെ എനിക്ക് ഒരു ത്രില്‍ ഉണ്ട്'. ചെമ്ബന്‍ വിനോദ് ജോസ് പറയുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha