മോഷണമുതല്‍ സ്‌നേഹസമ്മാനമായി നല്‍കാന്‍ ജയിലില്‍; ഒടുവില്‍ തുരപ്പന്‍ സന്തോഷ് പിടിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യന്നൂര്‍: സ്നേഹസമ്മാനമായി മോഷണമുതലുകളുമായി ജയിലിലേക്കെത്തിയ പ്രതി പൊലീസ് പിടിയില്‍. വിവിധ ജില്ലകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷാണ്‌ (36) പോലീസിന്റെ പിടിയിലായത്. മട്ടന്നൂര്‍ ചാലോട്ടില്‍നിന്നാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്.

പയ്യന്നൂര്‍ ഡിവൈഎസ്പ. എം.സുനില്‍കുമാറിന്റെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായി നൂറോളം കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. തളിപ്പറമ്ബിലെ അഭിഭാഷകന്റെ വീട്ടിലും സൂപ്പര്‍ മാര്‍ക്കറ്റിലും നടത്തിയ കവര്‍ച്ചകളിലും മട്ടന്നൂര്‍, ഇരിട്ടി, കാസര്‍കോട്, മേല്‍പ്പറമ്ബ്, ബേക്കല്‍, വെള്ളരിക്കുണ്ട്, ചന്തേര, നീലേശ്വരം എന്നിവിടങ്ങളില്‍ നടന്ന നിരവധി കവര്‍ച്ചക്കേസുകളിലും പ്രതിയാണ്ജനുവരിയിലാണ് മോഷ്ടിച്ച പൂച്ചെടികളുമായി ഇയാള്‍ കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലെത്തിയത്. മോഷണമുതലുകളുമായാണ് എത്തിയതെന്ന സംശയത്തെത്തുടര്‍ന്ന് ഇയാളെ പിന്തുടര്‍ന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. പെരിങ്ങോത്തെ മലഞ്ചരക്ക് സ്ഥാപനത്തില്‍നിന്ന്‌ കുരുമുളക് മോഷ്ടിച്ച സംഭവത്തിലും മാത്തില്‍ വൈപ്പിരിയത്തെ ആഗ്ര ടൈല്‍സില്‍നിന്ന്‌ നിരീക്ഷണ ക്യാമറകള്‍ കേടുവരുത്തി ഒരുലക്ഷത്തോളം രൂപ അപഹരിച്ചതുമുള്‍പ്പെടെയുള്ള കേസുകളും ഇയാള്‍ക്കെതിരേയുണ്ട്. പയ്യന്നൂര്‍ പെരുമ്ബയിലെ ഫൈസല്‍ ട്രേഡിങ് കമ്ബനിയുടെ ചുമര്‍ തുരന്ന് മുക്കാല്‍ലക്ഷത്തോളം രൂപയുടെ സിഗരറ്റ് മോഷ്ടിച്ച സംഭവത്തിലാണ് പയ്യന്നൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha