കോ​വി​ഡ് വോ​ട്ട​ര്‍​മാ​ര്‍ വൈ​കു​ന്നേ​രം ആ​റി​നും ഏ​ഴി​നു​മി​ട​യി​ല്‍ ബൂ​ത്തി​ലെ​ത്ത​ണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തു​ന്ന കോ​വി​ഡ് ബാ​ധി​ത​രും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​മാ​യ വോ​ട്ട​ര്‍​മാ​ര്‍ വൈ​കു​ന്നേ​രം ആ​റി​നും ഏ​ഴി​നു​മി​ട​യി​ല്‍ പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. അ​വ​ര്‍ ബൂ​ത്തി​ലെ​ത്തി​യ വി​വ​രം സ​ഹാ​യി മു​ഖേ​ന ഏ​ഴി​നു​മു​മ്ബ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റെ അ​റി​യി​ക്ക​ണം. ഏ​ഴി​നു​ശേ​ഷം പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന കോ​വി​ഡ് ബാ​ധി​ത​രും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​തു​മാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല.അ​തേ​സ​മ​യം, വൈ​കു​ന്നേ​രം ആ​റി​നു​മു​ന്പ് പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന അ​വ​സാ​ന ജ​ന​റ​ല്‍ വോ​ട്ട​റും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷ​മേ കോ​വി​ഡ്, ക്വാ​റ​ന്‍റൈ​ന്‍ വോ​ട്ട​ര്‍​മാ​രെ വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കൂ. അ​തു​വ​രെ അ​വ​ര്‍ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ലോ വ​ന്ന വാ​ഹ​ന​ങ്ങ​ളി​ലോ കാ​ത്തി​രി​ക്ക​ണം. സാ​ധാ​ര​ണ വോ​ട്ട​ര്‍​മാ​ര്‍ ആ​റി​നു​മു​മ്ബാ​യി ത​ന്നെ വോ​ട്ടിം​ഗ് കേ​ന്ദ്ര​ത്തി​ലെ​ത്ത​ണം. നി​ശ്ചി​ത​സ​മ​യം ക​ഴി​ഞ്ഞ് എ​ത്തു​ന്ന സാ​ധാ​ര​ണ വോ​ട്ട​ര്‍​മാ​ര്‍​ക്ക് വോ​ട്ട് ചെ​യ്യാ​നാ​കി​ല്ല.

വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന കോ​വി​ഡ് രോ​ഗി​ക​ളും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന പ്ര​ത്യേ​ക ഫോ​ര്‍​മാ​റ്റി​ലു​ള്ള കോ​വി​ഡ്, ക്വാ​റ​ന്‍റൈ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha