ക്രൈ​സ്ത​വ​രു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ക്ക് ത​ട​സം നി​ല്‍​ക്ക​രു​ത്: എ​കെ​സി​സി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ​രി​ട്ടി : ക്രൈ​സ്ത​വ​രു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​മാ​യ ഈ​സ്റ്റ​ര്‍ ഞാ​യ​റും വി​ശു​ദ്ധ​വാ​ര​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ദി​വ​സ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ട്ര​ഷ​റി ഡ്യൂ​ട്ടി​ക്കു​മാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ​കോ​ണ്‍​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ക്രൈ​സ്ത​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ദി​വ​സ​ങ്ങ​ളി​ലും അ​വ​ധി അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്ന​ത് ആ​രാ​ധ​നാ​സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വ​കു​പ്പു​ക​ള്‍ അ​വ​ശ്യ​സ​ര്‍​വീ​സ് ഡ്യൂ​ട്ടി ന​ല്‍​കു​മ്ബോ​ള്‍ ക്രൈ​സ്ത​വ​രു​ടെ ആ​രാ​ധ​നാ​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​മ്ബി​ല്‍, അ​ഡ്വ. ടോ​ണി പു​ഞ്ച​ക്കു​ന്നേ​ല്‍, ജോ​ണി തോ​മ​സ് വ​ട​ക്കേ​ക്ക​ര, ബേ​ബി നെ​ട്ട​നാ​നി, ചാ​ക്കോ​ച്ച​ന്‍ കാ​രാ​മ​യി​ല്‍, ബെ​ന്നി പു​തി​യാം​പു​റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha