ചാരായവും വാഷും പിടിച്ചെടുത്തു
കണ്ണൂരാൻ വാർത്ത
ചു​ങ്ക​ക്കു​ന്ന്: കൊ​ട്ടി​യൂ​ര്‍, കേ​ള​കം മേ​ഖ​ല​ക​ളി​ല്‍ ചാ​രാ​യ വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യെ ചാ​രാ​യ സ​ഹി​തം എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ചു​ങ്ക​ക്കു​ന്ന് - ഒ​റ്റ​പ്ലാ​വ് സ്വ​ദേ​ശി കെ.​ജെ. സ​ജി ( 45) യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്നും 20 ലി​റ്റ​ര്‍ ചാ​രാ​യ​വും പി​ടി​കൂ​ടി. ക​ണ്ണൂ​ര്‍ എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യ്ക്കും ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് പേ​രാ​വൂ​ര്‍ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി​നു കോ​യി​ല്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്‌​ഡി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എ​ന്‍.പ​ത്മ​രാ​ജ​ന്‍, ഐ.​ബി. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ഒ. ​നി​സാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി. ​വി​ജ​യ​ന്‍, സ​തീ​ഷ് വി.​എ​ന്‍. ഷാ​ജി, കെ. ​ശ്രീ​ജി​ത്ത്‌, എം. ​ഉ​ത്ത​മ​ന്‍ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.
ചു​ങ്ക​ക്കു​ന്ന്: പൊ​യ്യ​മ​ല ഭാ​ഗ​ത്ത്‌ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്‌ ചാ​രാ​യ നി​ര്‍​മാ​ണം ന​ട​ത്തി വ​ന്ന ചു​ങ്ക​ക്കു​ന്ന് - പൊ​യ്യ​മ​ല സ്വ​ദേ​ശി​യെ എ​ട്ട് ലി​റ്റ​ര്‍ ചാ​രാ​യ​വു​മാ​യി പേ​രാ​വൂ​ര്‍ എ​ക്‌​സൈ​സ് പി​ടി​കൂ​ടി.​ചു​ങ്ക​ക്കു​ന്ന് -പൊ​യ്യ​മ​ല സ്വ​ദേ​ശി ജോ​ര്‍​ജ് മ​ത്താ​യി​യെ​യാ​ണ് പേ​രാ​വൂ​ര്‍ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. പേ​രാ​വൂ​ര്‍ എ​ക്‌​സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ര്‍​ന്ന് ഇ​ന്ന് പു​ല​ര്‍​ച്ചെ ചു​ങ്ക​ക്കു​ന്ന് - പൊ​യ്യ​മ​ല ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എ​ന്‍. പ​ത്മ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്‌​ഡി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ. ​ഉ​മ്മ​ര്‍ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി. ​വി​ജ​യ​ന്‍, വി.​എ​ന്‍. സ​തീ​ഷ് , സി.​പി.​ഷാ​ജി, കെ.​ശ്രീ​ജി​ത്ത്‌,എം. ​ഉ​ത്ത​മ​ന്‍,വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ കെ.​കെ. അ​മൃ​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
മ​ട്ട​ന്നൂ​ര്‍: കൂ​ത്തു​പ​റ​മ്ബ് എ​ക്സൈ​സ് റേ​ഞ്ച് വ്യാ​ജ മ​ദ്യം ത‌​ട​യു​ന്ന​തി​ന് പ​രി‍‍​ശോ​ധ​ന ശ​ക്ത​മാ​ക്കി. മാ​ലൂ​ര്‍ കു​ണ്ടേ​രി പ്പൊ​യി​ല്‍, കെ​സി ന​ഗ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യി​ഡി​ല്‍ പ്ലാ​സ്റ്റി​ക് ബാ​ര​ലു​ക​ളി​ലും ബ​ക്ക​റ്റി​ലും ചാ​രാ​യം വാ​റ്റാ​നാ​യി സൂ​ക്ഷി​ച്ച 250 ലി​റ്റ​ര്‍ വാ​ഷ് ക​ണ്ടെ​ത്തി. പ്ര​തി​ക​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​പ്പെ​ടു​ത്തി. സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഷാ​ജി അ​ളോ​ക്ക​ന്‍, സു​നീ​ഷ് കെ. ​ജ​ലീ​ഷ്. പി. ​പ്ര​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത