കേ​ര​ള​ത്തി​ല്‍ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കി​ല്ല: പി​ണ​റാ​യി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ളി​പ്പ​റ​മ്ബ്: ആ​രു​പ​റ​ഞ്ഞാ​ലും കേ​ര​ള​ത്തി​ല്‍ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ത​ളി​പ്പ​റ​മ്ബ് നി​യോ​ജ​ക മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​ന​ര്‍​ഥി എം.​വി. ​ഗോ​വി​ന്ദ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ നേ​ര​ത്തേ ത​ന്നെ പ്ര​ഖ്യാ​പി​ച്ച​താ​ണ്.
എ​ന്നാ​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​യു​ന്നു നി​യ​മം ന​ട​പ്പാ​ക്കു​മെ​ന്ന്. കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ല്‍ ന​ട​പ്പാ​ക്കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കും ഒ​രു സം​ശ​യ​വും വേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വേ​ലി​ക്കാ​ത്ത് രാ​ഘ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജെ​യിം​സ് മാ​ത്യു എം​എ​ല്‍​എ, സി​പി​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യു​ട്ടി​വ് അം​ഗം സി.​എ​ന്‍. ച​ന്ദ്ര​ന്‍ , എ​ന്‍​സി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ.​രാ​ജ​ന്‍, കോ​ണ്‍​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം കെ.​സി. സോ​മ​ന്‍ ന​മ്ബ്യാ​ര്‍, യു​വ​ജ​ന​താ​ദ​ള്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​പ്ര​ശാ​ന്ത​ന്‍, ജ​ന​താ​ദ​ള്‍-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വാ​ക​ര​ന്‍, ഐ​എ​ന്‍​എ​ല്‍ ത​ളി​പ്പ​റ​മ്ബ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നാ​സ​ര്‍ കു​റു​മാ​ത്തൂ​ര്‍, ആ​ര്‍​എ​സ്പി (ലെ​നി​നി​സ്റ്റ് ) ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വ​ത്സ​ന്‍ മാ​സ്റ്റ​ര്‍, ത​ളി​പ്പ​റ​മ്ബ് ന​ഗ​ര​സ​ഭ മു​ന്‍ സെ​ക്ര​ട്ട​റി ടി.​ടി. മാ​ധ​വ​ന്‍, സ്ഥാ​നാ​ര്‍​ഥി എം.​വി.​ ഗോ​വി​ന്ദ​ന്‍ മാ​സ്റ്റ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കെ.​സ​ന്തോ​ഷ്, എം.​വി.​ജ​യ​രാ​ജ​ന്‍, വി.​വി.​ക​ണ്ണ​ന്‍, കെ.​വി.​ഗോ​പി​നാ​ഥ​ന്‍, പി.​എ.​ഇ​സ്മ​യി​ല്‍, പി.​മു​കു​ന്ദ​ന്‍, പി.​കെ.​ശ്യാ​മ​ള ടീ​ച്ച​ര്‍, പി.​എ​ന്‍.​ മ​ധു​സൂ​ദ​ന​ന്‍ , ടി.​എ​സ്. ​ജെ​യിം​സ്, മു​യ്യം ഗോ​പി , പി.​പി.​വി​നോ​ദ് കു​മാ​ര്‍, മീ​ത്ത​ല്‍ ക​രു​ണാ​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha