മുഖ്യമന്ത്രിയും പിബി അംഗങ്ങളും വീട്ടുമുറ്റത്തേക്ക്; പുതു പ്രചാരണ തന്ത്രമൊരുക്കി സിപിഎം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ പ്രചാരണ തന്ത്രവുമായി സിപിഎം. സംസ്ഥാനത്ത് വീടുവീടാന്തരം പ്രചാരണത്തിന് ഇറങ്ങാനാണ് നേതാക്കള്‍ ലക്ഷ്യമിടുന്നത്. പൊതുയോഗങ്ങള്‍ അവസാനിച്ച ശേഷം ഏപ്രില്‍ ഒന്ന് മുതലാണ് സിപിഎം നേതാക്കള്‍ വീട്ടുമുറ്റങ്ങളില്‍ പ്രചാരണത്തിന് എത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികള്‍ നാളെ തുടങ്ങും. കുടുംബ യോഗങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നേതാക്കള്‍ താഴേ തട്ടിലേക്ക് പ്രചാരണത്തിന് ഇറങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പിബി അംഗങ്ങളും അടക്കമുള്ള നേതാക്കളാണ് വീടുകളിലേക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനെത്തുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha