തൃണമൂല്‍ കോണ്‍ഗ്രസ്​ ഓഫീസില്‍ ബോംബ്​ സ്​ഫോടനം മൂന്ന്​ പേര്‍ക്ക്​ പരി​ക്ക്​

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊല്‍ക്കത്ത: ​ജോയ്​പൂരിലെ തൃണമൂല്‍ കോണ്‍ഗ്രസ്​ ഓഫീസില്‍ നടന്ന സ്​ഫോടനത്തില്‍ മൂന്ന്​ പേര്‍ പരിക്ക്​. ബാങ്കുര ജില്ലയിലെ ഓഫീസിലാണ്​ സ്​ഫോടനമുണ്ടായത്​. കോണ്‍ഗ്രസ്​-ഇടത്​ സഖ്യമാണ്​ സ്​ഫോടനത്തിന്​ പിന്നിലെന്ന്​ തൃണമൂല്‍ ആരോപിച്ചു.

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ ബോംബ്​ നിര്‍മിക്കുന്നതിനിടെയാണ്​ സ്​ഫോടനമുണ്ടായതെന്നാണ്​ ബി.ജെ.പിയുടെ ആരോപണം. സ്​ഫോടനത്തെ തുടര്‍ന്ന്​ വിവിധ രാഷ്​ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പ്രദേശത്ത്​ സംഘര്‍ഷമുണ്ടായി. തുടര്‍ സംഘര്‍ഷം ഒഴിവാക്കാന്‍ വലിയ പൊലീസ്​ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്​.

പരിക്കറ്റവര്‍ക്ക്​ പൊള്ളലുകളാണ്​ ഉണ്ടായത്​. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha