ജാമിഅഃ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 26 March 2021

ജാമിഅഃ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 58ാം വാര്‍ഷിക 56ാം സനദ്ദാന സമ്മേളനത്തിന് ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢോജ്വല തുടക്കം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായത്. പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാര്‍ സിയാറത്തിന് നേതൃത്വം കെടുത്തു. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, പുത്തനഴി മൊയ്തീന്‍ ഫൈസി, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, ഹംസ ഫൈസി ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുസ്ഥഫ ഫൈസി മുടിക്കോട്, ഉമര്‍ ഫൈസി മുടിക്കോട്, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, പറമ്ബൂര്‍ ബാപ്പുട്ടി ഹാജി, ഉമറുല്‍ ഫാറൂക് ഹാജി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, അലി ഫൈസി ചെമ്മാണിയോട്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മുഹമ്മദ് കുട്ടി ഫൈസി മുള്ള്യാകുര്‍ശി, ഹനീഫ് പട്ടിക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.മനുഷ്യന്‍ യുക്തി: മതം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സമസ്ത സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്്ഘാടനം ചെയ്തു. അബ്്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി പ്രസംഗിച്ചു. 11 മണിക്ക് നടക്കുന്ന കന്നഡ സംഗമം കെ. ആലിക്കുട്ടി മുസിലിയാര് ഉദ്ഘാടനം ചെയ്യും.

വാര്‍ഷിക സനദ്്ദാന സമ്മേളനം ഇന്ന് വൈകുന്നേരം 5 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും.

പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ധീഖ് അഹ്മദിനെ സമ്മേനത്തില്‍ ആദരിക്കും.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുനാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്ബലക്കടവ്, അബ്ദുസ്സമദ് സമദാനി, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കും.

മജ്‌ലിസുൂര്‍ സദസ്സിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ ഭാഷണം നിര്‍വ്വഹിക്കും. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മൗലവി സംബന്ധിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമാപന പ്രാര്‍ത്ഥന നിര്‍വ്വഹിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog