മത്‌സ്യവില്പനയെ ചൊല്ലി തര്‍ക്കം; യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​യി പ​രാ​തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെ​റു​പു​ഴ: മ​ത്സ്യ​വി​ല്പ​ന​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പിച്ച​താ​യി പ​രാ​തി. പ്രാ​പ്പൊ​യി​ല്‍ സ്വ​ദേ​ശി എ​ന്‍.​എ​സ്. അ​ന​സി​നാ​ണ് (23) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 നാ​ണ് സം​ഭ​വം.

പ്രാ​പ്പൊ​യി​ല്‍ -ചൂ​ര​പ്പ​ട​വ് റൂ​ട്ടി​ല്‍ വാ​ഹ​ന​ത്തി​ലെ​ത്തി പ​തി​വാ​യി മ​ത്സ്യം വി​ല്‍​ക്കു​ന്ന അ​ന​സും സു​ഹൃ​ത്തും മ​ത്സ്യം വി​റ്റു കൊ​ണ്ടി​രി​ക്കെ മ​ത്സ്യ​വി​ല്പ​ന ന​ട​ത്തു​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ യു​വാ​വ് പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യ ശേ​ഷം അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ന​സ് ചെ​റു​പു​ഴ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.പ​രി​ക്കേ​റ്റ അ​ന​സ് ചെ​റു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​റു​പു​ഴ പോ​ലീ​സ് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha