ല​ഹ​രി വ​സ്തു​ക്ക​ളും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്താ​ന്‍ വ്യാ​പ​ക പ​രി​ശോ​ധ​ന - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 28 March 2021

ല​ഹ​രി വ​സ്തു​ക്ക​ളും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്താ​ന്‍ വ്യാ​പ​ക പ​രി​ശോ​ധ​ന

ചെ​റു​പു​ഴ: ല​ഹ​രി വ​സ്തു​ക്ക​ളും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്താ​ന്‍ വ്യാ​പ​ക പ​രി​ശോ​ധ​ന. ചെ​റു​പു​ഴ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ള്‍, പ​യ്യ​ന്നൂ​ര്‍ എ​ക്‌​സൈ​സ് സം​ഘം എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പു​ളി​ങ്ങോം, ആ​റാ​ട്ട് ക​ട​വ്, കാ​നം​വ​യ​ല്‍, ചേ​നാ​ട്ടു​കൊ​ല്ലി, കോ​ഴി​ച്ചാ​ല്‍ റ​വ​ന്യൂ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കാ​നം​വ​യ​ല്‍ ചേ​നാ​ട്ടുകൊ​ല്ലി​യി​ല്‍ ഗൃ​ഹ​നാ​ഥ​ന്‍ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടി​യാ​ണ് പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി​യ​ത്. തെ​ര​ഞ്ഞ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ക്ര​മ​സ​മാ​ധാ​ന പാ​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടി​രു​ന്നു.തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ങ്ങ​ളി​ല്‍ മ​ല​യോ​ര​ത്തേ​ക്ക് വ​ന്‍​തോ​തി​ല്‍ മ​ദ്യ​വും മ​റ്റ് ല​ഹ​രി​വ​സ്തു​ക്ക​ളും എ​ത്തി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​ത്. ക​ര്‍​ണാ​ട​ക വ​ന​ത്തോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ക​ര്‍​ണാ​ട​ക വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യ​വു​മു​ണ്ടാ​യി​രു​ന്നു. ചെ​റു​പു​ഴ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​മു​ര​ളീ​ധ​ര​ന്‍, എ​സ്‌ഐ എം.​പി. വി​ജ​യ​കു​മാ​ര്‍, പ​യ്യ​ന്നൂ​ര്‍ എ​ക്‌​സൈ​സ് പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​കെ. രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ല്‍​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നാ​ണ് വി​വ​രം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog