പത്ത് വര്‍ഷത്തിലധികം സേവനം ചെയ്തവരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചത്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

പത്ത് വര്‍ഷത്തിലധികം സേവനം ചെയ്തവരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചത്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി> പത്ത് വര്ഷത്തിലധികം കാലം സേവനം ചെയ്ത താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചതെന്ന് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു.നിയമനങ്ങള് പിഎസ്സിക്ക് വിടുകയോ നിയമന കാര്യത്തില് പ്രത്യേക ചട്ടങ്ങള് രൂപീകരിക്കുകയോ ചെയ്യാത്ത പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില് അപാകതയില്ലെന്നും സര്ക്കാര് ബോധിപ്പിച്ചു.

ആദിവാസി വിഭാഗത്തില്പ്പെട്ട താല്ക്കാലിക ജിവനക്കാരെയാണ് വനം വകപ്പില് സ്ഥിരപ്പെടുത്തിയതെന്നും സര്ക്കാര് അറിയിച്ചു. വിശദമായ എതിര് സത്യവാങ്ങ്മൂലത്തിന് സര്ക്കാര് സാവകാശം തേടിയെങ്കിലും താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് ജസ്റ്റീസ് ദേവന് രാമചന്ദ്രന് വിലക്കി.സര്ക്കാര് സത്യവാങ്മൂലത്തിനായി കേസ് ഏപ്രില് 8 ലേക്ക് മാറ്റി.താല്ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല് സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി പിഎസ്സി റാങ്ക് പട്ടികയിലുള്ള ഏതാനും ഉദ്യോഗാര്ത്ഥികള് സമര്പ്പിച്ച
ഹര്ജിയാണ് കോടതി പരിഗണിച്ചത്.

കില,കെല്ട്രോണ്,ഈറ്റ തൊഴിലാളി ക്ഷേമ ബോര്ഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇന്ഡസ്ട്രീസ് ട്രാവന്കൂര് ലിമിറ്റഡ്, സാക്ഷരത മിഷന്, യുവജന കമ്മീഷന്, ബ്യൂറോ ഓഫ് ഇന്ഡസ്ട്രിയല് പ്രമോഷന്, എല്ബിഎസ്, വനിതാ കമ്മീഷന്, സ്കോള് കേരള, തുടങ്ങിയ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലുകളാണ് ഹര്ജിയില് ചോദ്യം ചെയ്തിട്ടുള്ളത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog