വീട്ട് മുറ്റത്ത് പതിച്ച്‌ ഉല്‍ക്ക; അപൂര്‍വ്വ ഉല്‍ക്കശിലയെന്ന് ഗവേഷകര്‍, ശാസ്ത്രലോകം പ്രതീക്ഷയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

വീട്ട് മുറ്റത്ത് പതിച്ച്‌ ഉല്‍ക്ക; അപൂര്‍വ്വ ഉല്‍ക്കശിലയെന്ന് ഗവേഷകര്‍, ശാസ്ത്രലോകം പ്രതീക്ഷയില്‍

ലണ്ടന്‍: യുകെയിലെ ഒരു വീട്ടുമുറ്റത്ത് അപൂര്‍വ്വ ഉല്‍ക്കശില കണ്ടെത്തി. 300 ഗ്രാം ഭാരമുള്ള ഉല്‍ക്കയാണ് കോട് വോള്‍ട്‌സ് നഗരത്തില്‍ നിന്നും കണ്ടെടുത്തത്. ജീവോല്‍പ്പത്തിയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയ ഉല്‍ക്കശില നല്‍കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ബഹിരാകാശത്തുകൂടി സഞ്ചരിച്ച ശേഷമാണ് ഉല്‍ക്കകള്‍ ഭൂമിയില്‍ പതിച്ചതായി കണ്ടെത്തിയിട്ടുള്ളത്.

സൗരയൂഥത്തിലെ ഏറ്റവം പുരാതനമായ കാര്‍ബണേഷ്യസ് കോണ്‍ട്രൈറ്റ് പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണിത്. ജലവും ജീവപദാര്‍ത്ഥങ്ങളും ഏങ്ങനെ രൂപീകൃതമായി എന്നതിനെ കുറിച്ച്‌ കൂടുതല്‍ അറിയാല്‍ ഉല്‍ക്കയിലെ കാര്‍ബണേറ്റ് ഘടകങ്ങളെ കുറിച്ചുള്ള പഠനത്തിലൂടെ അറിയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.ഭൂമിയിലെ ഏത് ശിലകളെക്കാളും ഏറ്റവും പഴക്കം ചെന്നവയാണ് ഉല്‍ക്കാശിലകള്‍.

ഫെബ്രുവരി 28ന് യുകെയിലും വടക്കന്‍ യൂറോപ്പിലും കാണപ്പെട്ട അഗ്നിഗോളത്തില്‍ നിന്നും പതിച്ചതാണ് ഉല്‍ക്ക എന്നാണ് പ്രഥമിക നിഗമനം. വീട്ട് മുറ്റത്ത് വീണ ഉല്‍ക്ക ഉടമ എടുത്ത് സൂക്ഷിച്ച്‌ വച്ച ശേഷം യുകെയിലെ മെറ്റിയര്‍ ഒബസര്‍വേഷന്‍ നെറ്റ്‌വര്‍ക്കിനെ വിവരം അറിയിക്കുകയായിരുന്നു. കേടുപാടുകള്‍ ഒന്നും കൂടാതെയാണ് ഉടമ ഉല്‍ക്കശില തങ്ങളെ ഏല്‍പ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് പഠനം കൂടുതല്‍ സുതാര്യമാക്കും.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog