2031 കേരളവും 2047ല്‍ ഇന്ത്യയും എസ്ഡിപിഐ ഭരിക്കുമെന്ന് പ്രസിഡന്‍റ് മജിദ് ഫൈസി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

2031 കേരളവും 2047ല്‍ ഇന്ത്യയും എസ്ഡിപിഐ ഭരിക്കുമെന്ന് പ്രസിഡന്‍റ് മജിദ് ഫൈസി

തിരുവനന്തപുരം: ഇസ്ലാമിക തീവ്രവാദിസംഘടനയായ എസ്ഡിപിഐ 2031ല്‍ കേരളവും 2047ല്‍ ഇന്ത്യയും ഭരിക്കുമെന്ന അവകാശവാദവുമായി പാര്‍ട്ടി പ്രസിഡന്‍റ് അബ്ദുള്‍ മജീദ് ഫൈസി. ഒരു അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

കേരളത്തില്‍ വര്‍ഗ്ഗീയ പ്രചാരണം അഴിച്ചുവിടാന്‍ ബിജെപിയെ സഹായിക്കുകയാണ് സിപിഎം എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കേരളത്തില്‍ എസ് ഡിപി ഐയ്ക്ക് എംഎല്‍എമാരുമണ്ടാവുമെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഇതുപോലെ മുന്നോട്ട് പോയാല്‍ 2047ല്‍ ഇന്ത്യ ഭരിയ്ക്കാനാവുമെന്നും പറയുന്നു.

ഇസ്ലാമിക മതമൗലിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ ശാഖയാണ് എസ്ഡിപിഐ. രാഷ്ട്രീയക്കാരെ കൊന്നൊടുക്കല്‍, തീവ്രവാദത്തിന് സാമ്ബത്തിക സഹായം എത്തിക്കല്‍, വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കല്‍ എന്നിങ്ങനെ ഒട്ടേറെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് പോപ്പുലര്‍ ഫ്രണ്ട്.കര്‍ണ്ണാടകവും ഉത്തര്‍പ്രദേശും ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡി പി ഐയെയും നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog