വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് തു​ട​ങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ല്‍​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ജി​ല്ല​യി​ലെ മൂ​ന്ന് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ചു. ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രും ഫോ​ട്ടോ​യും ചി​ഹ്ന​വും അ​ട​ങ്ങി​യ ബാ​ല​റ്റ് ലേ​ബ​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ല്‍ പ​തി​പ്പി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണി​ത്. ക​ല്‍​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ള്‍, മാ​ന​ന്ത​വാ​ടി മേ​രി​മാ​താ ആ​ര്‍​ട്സ് കോ​ള​ജ്, ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങി​ലെ സ്ട്രോം​ഗ് റൂ​മു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് അ​ത​ത് വ​ര​ണാ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​റ​ത്തെ​ടു​ത്ത് വോ​ട്ടെ​ടു​പ്പി​നാ​യി സ​ജ്ജ​മാ​ക്കു​ന്ന​ത്.ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ക​ള​ക്ട​ര്‍ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ മാ​ന​ന്ത​വാ​ടി നി​യ​യോ​ജ​ക​മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി സ​ബ്ക​ള​ക്ട​ര്‍ വി​ക​ല്‍​പ് ഭ​ര​ദ്വാ​ജ്, ബ​ത്തേ​രി മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​എ) മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ക​ല്‍​പ്പ​റ്റ മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​ആ​ര്‍) ഷാ​മി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ ക​മ്മീ​ഷ​നിം​ഗി​നു അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ നേ​തൃ​ത്വം ന​ല്‍​കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha