കാശ്മീരില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ അദ്ധ്യക്ഷ ബിജെപിയില്‍ ചേര്‍ന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ അദ്ധ്യക്ഷ ബിജെപിയില്‍ ചേര്‍ന്നു. ഗുരേസ് ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ അദ്ധ്യക്ഷ ഫമിദ ബനോയാണ് ബിജെപിയില്‍ ചേര്‍ന്നത്. ത്രിക്കുത നഗറിലെ ബിജെപി ആസ്ഥാനാത്ത് നടന്ന ചടങ്ങിലാണ് ബനോ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ചടങ്ങില്‍ മുന്‍ എംഎല്‍സിയും ബിജെപി നേതാവുമായ അജാസ് ഖാനും, ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ അംഗം തുലെല്‍ ഗുരേസും പങ്കെടുത്തു. ഹമിദ ബനോയുടെ പാര്‍ട്ടി പ്രവേശനം പ്രവര്‍ത്തകരുടെ പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി അശോക് കൗള്‍ അഭിപ്രായപ്പെട്ടു.

ബിജെപിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് ഫാമിദ ബനോ പ്രതികരിച്ചു.പാര്‍ട്ടിയില്‍ ചേര്‍ന്നത് വ്യക്തമായ കാഴ്ചപ്പാടോട് കൂടിയാണ്. പാര്‍ട്ടിയുടെ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുമെന്നും ബനോ വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha