മുന്നണികളുടെ അവഗണനയില്‍ നമ്ബ്യാര്‍ സമുദായത്തില്‍ അമര്‍ഷം
കണ്ണൂരാൻ വാർത്ത
കണ്ണൂര്‍: മൂന്നു മുന്നണികളും നമ്ബ്യാര്‍ സമുദായത്തോട് നീതി പുലര്‍ത്തിയില്ലെന്ന് കേരള നമ്ബ്യാര്‍ ക്ഷേമ സഭ. കഴിഞ്ഞ നിയമസഭയില്‍ സമുദായത്തില്‍പ്പെട്ട രണ്ടുപേര്‍ എല്‍.ഡി.എഫ് അംഗങ്ങളായി നിയമസഭയിലുണ്ടായിരുന്നു. ഇടതുമുന്നണി ഇക്കുറി ജയസാദ്ധ്യതയുള്ള ഒരു സീറ്റിലും സമുദായാംഗങ്ങളെ പരിഗണിച്ചില്ല. യു.ഡി.എഫാകട്ടെ വിജയസാദ്ധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ മൂന്നു പേര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. സാമ്ബത്തിക സംവരണം സംസ്ഥാനത്ത് നടപ്പാക്കിയെന്ന് സര്‍ക്കാര്‍ മേനി പറയുന്നുണ്ടെങ്കിലും സമുദായ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ അതിന്റെ പ്രയോജനം മുന്നാക്ക വിഭാഗങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല. നമ്ബ്യാര്‍ സമുദായത്തിന്റെ വികാരം ഉള്‍ക്കൊള്ളാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത