ഒന്നര ലക്ഷം കവര്‍ന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 30 March 2021

ഒന്നര ലക്ഷം കവര്‍ന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍

പയ്യന്നൂര്‍: നഗരത്തിലെ ബാറില്‍ നിന്നും ഒന്നര ലക്ഷം രൂപ കവര്‍ന്ന ശേഷം മുങ്ങിയ, ജീവനക്കാരനും ഒഡീഷ സ്വദേശിയുമായ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. ഒഡീഷ പെന്തക്കല്‍ സ്വദേശി രാഹുല്‍ സേത്താണ് (20) പണവുമായി കടന്നുകളയാനുള്ള ശ്രമത്തിനിടയില്‍ പൊലീസ് പിടിയിലായത്.

നാട്ടിലേക്ക് പോകാനായി തിങ്കളാഴ്ച പുലര്‍ച്ചെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസ് പിടിയിലാകുന്നത്. ഞായറാഴ്ചയാണ് രാഹുല്‍ സേത്ത് ബാറില്‍ നിന്നും ഒന്നര ലക്ഷം രൂപ കവര്‍ന്നത്. നാല് മാസം മുന്‍പ് ജോലി അന്വേഷിച്ചെത്തിയ ഇയാള്‍ക്ക് ബാറില്‍ ശുചീകരണ ജോലി നല്‍കുകയായിരുന്നു. ബാറില്‍ പണം സൂക്ഷിക്കുന്ന അലമാരയുടെ താക്കോല്‍ കൈക്കലാക്കി, അലമാര തുറന്നാണ് പണം കവര്‍ച്ച ചെയ്തത്.സ്ഥാപന അധികൃതരുടെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പൊലീസ് പ്രതിക്കായി തെരച്ചില്‍ നടത്തുന്നതിനിടയില്‍ പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലും പരിശോധനക്കായി എത്തിയപ്പോള്‍, പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ രാഹുല്‍ സേത്തിനെ ഓടിച്ച്‌ പിടികൂടുകയായിരുന്നു. പയ്യന്നൂര്‍ സി.ഐ എം.സി.പ്രമോദ്, പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ടി. ബിജിത്ത് കുമാര്‍, എസ്.ഐ അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog