എറണാകുളം കോതമംഗലത്ത് വീട്ടമ്മ പാടത്തിനു സമീപം തോട്ടില്‍ മരിച്ചനിലയില്‍... പശുവിനു പുല്ലരിയാനായി പാടത്തേക്കു പോയ ആമിന വളരെ നേരം കഴിഞ്ഞും തിരിച്ചെത്തിയില്ല, അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ പാടത്തിനു സമീപം തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അയിരൂര്‍പാടം പാണ്ട്യാര്‍പ്പിള്ളില്‍ പരേതനായ അബ്ദുല്‍ കാദറിന്റെ ഭാര്യ ആമിന (66) ആണു മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് പശുവിനു പുല്ലരിയാനായി പാടത്തേക്കു പോയ ആമിന വളരെ നേരം കഴിഞ്ഞും തിരിച്ചെത്തിയില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നീരൊഴുക്കു കുറഞ്ഞ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്.



ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്നു ബന്ധുക്കള്‍ പറഞ്ഞതോടെ കൊലപാതകമാണെന്നു സംശയമുയര്‍ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.അതേസമയം കൊയിലാണ്ടി നന്തിയില്‍ അമ്മയും പിഞ്ചു മകനും ട്രെയിനിടിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തി. അട്ടവയല്‍ സ്വദേശി ഹര്‍ഷ (28), മകന്‍, നാല് വയസ്സുള്ള കശ്യപ് എന്നിവരാണ് മരിച്ചത്.



മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കും മാറ്റി. ആനക്കുളം അട്ടവയലില്‍ മനുലാലിന്റെ ഭാര്യയാണ് ഹര്‍ഷ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha