ഇന്ത്യക്കാരന്റെ മോശം പെരുമാറ്റം; എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായിറക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ലണ്ടന്‍: ഇന്ത്യക്കാരനായ യാത്രക്കാരന്‍ പ്രശ്നമുണ്ടാക്കിയതിനെത്തുടര്‍ന്ന് എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഘാനയില്‍നിന്ന് പാരീസ് വഴി ന്യൂഡല്‍ഹിയിലേക്കു പുറപ്പെട്ട വിമാനമാണ് യാത്രക്കാരന്റെ മോശം പെരുമാറ്റം കാരണം ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തില്‍ അടിയന്തരമായിറക്കിയത്.

ഇന്ത്യക്കാരനായ ആള്‍ സഹയാത്രക്കാരുമായി കലഹിക്കുകയും വിമാന ജീവനക്കാരെ കൈയേറ്റം ചെയ്തെന്നുമാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ പെരുമാറിയതിന് ഇയാള്‍ക്കെതിരേ കേസെടുത്ത് അറസ്റ്റുചെയ്തു. ഇയാളെ 72 മണിക്കൂര്‍ കസ്റ്റഡിയില്‍ വിട്ടു. കുറ്റം തെളിയിക്കപ്പെട്ടാല്‍ അഞ്ച് മുതല്‍ പത്തുവര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരും.യാത്രക്കാരന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha