'ഇന്ത്യയ്ക്ക് നന്ദി': കോവിഡ് വാക്സിന്‍ നല്‍കിയതിന് നന്ദി അറിയിച്ച്‌ ഇന്ത്യന്‍ പതാകയുമായി റാലി നടത്തി കാനഡയിലെ ജനങ്ങള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇന്ത്യ കാനഡയിലേക്ക് വാക്സിനുകള്‍ അയച്ചതിന് നന്ദി പ്രകടനവുമായി കാനഡയിലെ ജനങ്ങള്‍. ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി റാലി നടത്തിയാണ് കാനഡയിലെ ജനങ്ങള്‍ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചത്.
70 വര്‍ഷത്തിനിടെ ഇതാദ്യമായാണ് മറ്റേതെങ്കിലും രാജ്യങ്ങളിലെ ജനങ്ങള്‍ ഇന്ത്യയോട് ഇത്രയും സവിശേഷമായ രീതിയില്‍ നന്ദി പ്രകടിപ്പിക്കുന്നത് . നേരത്തെ കാനഡയ്ക്ക് കോവിഡ് 19 വാക്‌സിന്‍ നല്‍കിയ ഇന്ത്യയുടെ ഉദാരതയെ സ്തുതിച്ച്‌ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നു.

കാനഡയുടെ കോവിഡ് പോരാട്ടത്തിന് ഇന്ത്യ നല്‍കുന്ന പിന്തുണയെയും പങ്കാളിത്തത്തെയും ആണ് ട്രൂഡോ പുകഴ്ത്തിയത്. അസ്ട്രാസെനക ഓക്‌സ്‌ഫോര്‍ഡ് കോവിഡ് 19 വാക്‌സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യാസ് കോവിഷീല്‍ഡ് വാക്‌സിനും ഹെല്‍ത്ത് കാനഡ അംഗീകാരം നല്‍കിയെന്നും മീഡിയ ബ്രീഫിംഗില്‍ ട്രൂഡോ വെളിപ്പെടുത്തി.കൂടാതെ രണ്ട് മില്യണ്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ക്കായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നും ട്രൂഡോ സ്ഥിരീകരിക്കുന്നു.
ആദ്യത്തെ അര മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ആഴ്ചകള്‍ക്കം ഇന്ത്യയില്‍ നിന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രൂഡോ വെളിപ്പെടുത്തുന്നു. കാനഡയില്‍ വാക്‌സിനേഷന്‍ വൈകിയിട്ടും ഇന്ത്യയോട് വാക്‌സിനായി ആവശ്യപ്പെടാത്ത ട്രൂഡോവിന്റെ നടപടിയെ കനേഡിയന്‍ പ്രതിപക്ഷ എംപിമാര്‍ ചോദ്യം ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രൂഡോ നേരിട്ട് ഫോണില്‍ വിളിച്ച്‌ വാക്‌സിനായി അഭ്യര്‍ത്ഥിക്കുകയായിരുന്നു.

അതേസമയം സര്‍ക്കാറിന്റെ 'വാക്സിന്‍ മൈത്രി' പദ്ധതിയുടെ ഭാഗമായി മറ്റ് പല രാജ്യങ്ങള്‍ക്കും ഇന്ത്യയില്‍ നിന്ന് വാക്സിനുകള്‍ ലഭിച്ചു. സമ്ബന്ന രാജ്യങ്ങളുടെ 'വാക്സിന്‍ ദേശീയത'യെ ആവര്‍ത്തിച്ച്‌ വിമര്‍ശിച്ച ലോകാരോഗ്യ സംഘടന ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ചു. പുതിയ 'വാക്സിന്‍ നയതന്ത്ര'ത്തിനാണ് രാജ്യം തുടക്കമിട്ടിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കോവാക്സ് സംവിധാനത്തിന് വാക്സിനുകള്‍ വിതരണം ചെയ്യുമെന്നും വിവിധ രാജ്യങ്ങളിലേക്ക് ഘട്ടംഘട്ടമായി കരാര്‍ വിതരണം നടത്തുമെന്നും ഇന്ത്യ അടുത്തിടെ യുഎന്‍ സുരക്ഷാ സമിതിയെ അറിയിച്ചു.

ന്യൂഡല്‍ഹിയിലെ 'വാക്സിന്‍ നയതന്ത്ര'ത്തിന് കീഴില്‍ ആറ് ദശലക്ഷത്തിലധികം ഡോസുകളാണ് ഒമ്ബത് രാജ്യങ്ങളിലേക്ക് അയച്ചത്. പകര്‍ച്ചവ്യാധിയെ നേരിടാന്‍ സഹായിക്കുന്നതിനായി രാജ്യം മുമ്ബ് ഹൈഡ്രോക്സിക്ലോറോക്വിന്‍, റെംഡെസിവിര്‍, പാരസെറ്റമോള്‍ ഗുളികകള്‍, കൂടാതെ ഡയഗ്നോസ്റ്റിക് കിറ്റുകള്‍, വെന്റിലേറ്ററുകള്‍, മാസ്കുകള്‍, കയ്യുറകള്‍, മറ്റ് മെഡിക്കല്‍ സാധനങ്ങള്‍ എന്നിവ നിരവധി രാജ്യങ്ങളിലേക്ക് അയച്ചിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha