സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിലേക്ക് ദുരിതം; കലക്ഷൻ ഏജന്റ് മാർക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 March 2021

സാമൂഹ്യ ക്ഷേമ പെൻഷൻ വീടുകളിലേക്ക് ദുരിതം; കലക്ഷൻ ഏജന്റ് മാർക്കും


പെൻഷൻ വീടുകളിൽ എത്തിക്കുന്നുണ്ട് എന്ന് കേട്ടിട്ടല്ലേ യുള്ളൂ ഇതിന്റെ പിറകിൽ കലക്ഷൻ ഏജന്റ് മാർ അനുഭവിക്കുന്ന യാതനയും വേദനയും ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ ഒരു കലക്ഷൻ ഏജന്റ് ശരാശരി 200 നും 300 നും ഇടയിൽ പെൻഷൻ വിതരണം ചെയ്യുന്നുണ്ട് ചുട്ടുപൊള്ളുന്ന വേനലിലും കോരിച്ചൊരിയുന്ന പേമാരിയിലും എന്തിനധികം കൊറോണ എന്ന മഹാമാരിയുടെ സമയത്തുപോലും മിക്ക ഘട്ടത്തിലും കലക്ഷൻ ഏജന്റ് മാർ പെൻഷൻ വിതരണം ചെയ്യാൻ നെട്ടോട്ടമോടി ഇപ്പോഴും തുടരുന്നു മാസംതോറും പെൻഷൻതുക വീടുകളിൽ എത്തിക്കുന്നത് നല്ലതുതന്നെ എന്നാൽ ഓരോരുത്തരെയും  തേടിപ്പിടിച്ച് അവരുടെ കൈകളിൽ പണം എത്തിക്കുന്ന കലക്ഷൻ ഏജന്റ് മാർ നാലഞ്ചു ദിവസത്തെ ജോലി മാറ്റിവെ ച്ചാണ്  വിതരണത്തിന് ഇറങ്ങുന്നത് ഒരു പെൻഷൻ തുക ഒരാൾക്ക് നൽകിയാൽ 40 രൂപയാണ് കലക്ഷൻ ഏജന്റ് മാർക്ക് കമ്മീഷൻ എന്നാൽ ഇത് വെറും വ്യവസ്ഥയായി മാത്രം നിലനിൽക്കുകയാണ് കഴിഞ്ഞ ഒരു വർഷത്തോളമായി ഇവർക്ക് ഈ കമ്മീഷൻ തുക ലഭിക്കുന്നില്ല മാസംതോറും പെൻഷൻ എന്ന് പറഞ്ഞു നാട്ടുകാരുടെ കണ്ണിൽ പൊടിയിടും  പോഴും അവരുടെ മനം മയക്കും പോഴും  പെൻഷൻ എത്തിച്ചു നൽകുന്ന ഏജന്റ് മാരുടെ ദുരിതമെന്തെ  സർക്കാർ കാണാതെ പോയി അവർക്കും കുടുംബമുണ്ട് കുട്ടികളുണ്ട് പ്രാരാബ്ദം ഉണ്ട് ചെയ്യുന്ന കാര്യങ്ങൾ പൊലിപ്പിച്ചു പറഞ്ഞ് മാധ്യമങ്ങളിൽ പ്രഹസന പ്രചാരണം നടത്തുന്ന പണം മതിയായിരുന്നല്ലോ എൽഡിഎഫ് സർക്കാരിന് കലക്ഷൻ ഏജന്റ് മാരുടെ വേദനം  നൽകി തീർക്കാൻ ഭരണം മാറും മുമ്പ് ഇതിന് ഒരു പ്രതിവിധി ഉണ്ടാവുമോ.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog