ദേശിയ വോളി ബോളിൽ മികവ് തെളിയിച്ച് ഇരിട്ടി സ്വദേശിനി മായ തോമസ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 5 March 2021

ദേശിയ വോളി ബോളിൽ മികവ് തെളിയിച്ച് ഇരിട്ടി സ്വദേശിനി മായ തോമസ്
ഇരിട്ടി: ഇന്ത്യൻ വനിത വോളി ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ പി.വി.ഷീബയ്ക്ക് ശേഷം മറ്റൊരു ഇരിട്ടിക്കാരി കൂടി ദേശിയ വോളി ബോളിൽ സാന്നിധ്യമായി. ഇരിട്ടി വള്ളിത്തോട് സ്വദേശി മായ തോമസാണ് ദേശീയ തലത്തിൽ മികവ് തെളിയിക്കുന്നത്. ഇത്തവണ ദേശീയ വോളിബോൾ സീനിയർ ചാംപ്യൻഷിപ്പിൽ ഇടം പിടിച്ച ഏക കണ്ണൂർ സ്വദേശിയാണ് മായ തോമസ്.

2015ൽ ജൂനിയർ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചാണു ദേശീയ തലത്തിൽ സാന്നിധ്യം അറിയിച്ചത്. വിയറ്റ്നാമിൽ നടന്ന അണ്ടർ 23 ഏഷ്യൻ ചാംപ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തി. 2019  ഫെഡറേഷൻ കപ്പ് വിജയികളായ കേരള ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തി. ഈ ടൂർണമെന്റിൽ മികച്ച കളിക്കാരിയായി തെരഞ്ഞെടുത്തു. ഇതേ വർഷം ഒഡീഷയിൽ നടന്ന സീനിയർ വനിത വോളി ബോളിൽ സ്വർണ്ണം നേടിയ ടീമിലും അംഗമായിരുന്നു.

എല്ലാ പൊസിഷനിലും ഒരു പോലെ കളിക്കാനുള്ള കഴിവാണ് മായയെ മറ്റ് കളിക്കാരിൽ നിന്ന് വ്യത്യസ്ഥയാക്കുന്നത്. കുന്നോത്ത് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപിക ഗീത തോമസാണ് മായയിലെ വോളി താരത്തെ കണ്ടെത്തി ജിവിരാജ സ്പോർട്സ് ഹോസ്റ്റലിൽ എത്തിച്ചത്.

ഒരു വർഷത്തിന് ശേഷം തിരുവനന്തപുരം സായ് സെന്ററിലും എത്തി. വൈദ്യുതി ബോർഡിൽ സീനിയർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന മായ, വള്ളിത്തോട് മൂലയിൽ തോമസിന്റെയും ഗ്രേസിയുടെയും മകളാണ്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog