നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവനെ വിസ്തരിക്കുന്നത് മാറ്റി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 March 2021

നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവനെ വിസ്തരിക്കുന്നത് മാറ്റി

കാവ്യ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു

വിവാദമായ നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്റെ വിസ്തരിക്കല്‍ പ്രത്യേക കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി. കാവ്യ വെള്ളിയാഴ്ച ഹാജരായെങ്കിലും വാദം കേള്‍ക്കല്‍ നടപടിക്രമം കോടതി മാറ്റിവച്ചു. പുതുക്കിയ ഹിയറിംഗ് തീയതി പിന്നീട് അറിയിക്കും. മറ്റ് രണ്ട് സാക്ഷികളുടെ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി തീരുമാനമെടുത്തത്നിലവില്‍ 127 സാക്ഷികളുടെ വാദം പൂര്‍ത്തിയായി. മുന്നൂറിലധികം സാക്ഷികളെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടി ആക്രമണക്കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് സുപ്രീം കോടതി വിചാരണ കോടതിക്ക് ആറു മാസം കൂടി അനുവദിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിയുമായി സഹകരിക്കാന്‍ കേസുമായി ബന്ധപ്പെട്ട എല്ലാവരോടും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു

കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ 2019 നവംബര്‍ 29 ന് എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍ കോവിഡ് ലോക്ക്ഡൗണും അനുബന്ധ പ്രശ്നങ്ങളും മൂലം വിചാരണ നീളുകയായിരുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog