മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്ത കേസ്: മലയാറ്റൂര്‍ രതീഷിന്റെ ജാമ്യം റദ്ദാക്കി; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോടതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്ത കേസ്: മലയാറ്റൂര്‍ രതീഷിന്റെ ജാമ്യം റദ്ദാക്കി; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോടതി

മലയാറ്റൂര്‍ രതീഷ്
കൊച്ചി: കാലടി മണപ്പുറത്ത് മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്ത കേസിലെ ഒന്നാം പ്രതി മലയാറ്റൂര്‍ രതീഷ് എന്ന കാര രതീഷിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. രാഷ്ടീയ ബജ്റംഗ്ദള്‍ ജില്ലാ പ്രസിഡന്‍ഡാണ് ഇയാള്‍.

29 കേസുകളില്‍ പ്രതിയായ രതീഷ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് കെ ഹരിപാല്‍ ജാമ്യം റദ്ദാക്കിയത്. പള്ളിയുടെ മാതൃകയിലുള്ള സിനിമാ സെറ്റ് തകര്‍ത്ത കേസില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പെടരുതെന്ന വ്യവസ്ഥയിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.ബസ് ജീവനക്കാരനെ വെട്ടി പരുക്കേല്‍പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കാലടി മഹാദേവ ക്ഷേത്രത്തിന് സമീപത്തെ സെറ്റ് തകര്‍ത്തതിന് മതസ്പര്‍ധ ഉണ്ടാക്കുന്ന പ്രവര്‍ത്തനം, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രതീഷിനെതിരെ കേസെടുത്തത്. ക്ഷേത്രത്തിന്റെ കാഴ്ച മറച്ചുവെന്നാരോപിച്ചാണ് സെറ്റ് തകര്‍ത്തത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog